പോസ്റ്റ് വൈകിയപ്പോൾ മനസ്സിലായിരുന്നു അദ്ദേഹത്തെ നേരിട്ട് കണ്ട് യാത്ര അയക്കാൻ പോയതെന്ന്, പക്ഷെ പോയി വന്നതിനു ശേഷം ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല, മമ്മൂട്ടിയോട് ആരാധകർ

മലയാളത്തിന്റെ സ്വന്തം നടൻ നെടുമുടിവേണു കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്, അദ്ദേഹത്തിന്റെ മരണത്തിൽ വേദന അറിയിച്ച് നിരവധി താരങ്ങൾ ആണ് എത്തിയത്, മോഹൻലാൽ, മഞ്ജു, മമ്മൂട്ടി, ദിലീപ്, തുടങ്ങി മലയത്തിന്റെ മുൻനിര താരങ്ങൾ എല്ലാം അദ്ദേഹത്തിന് ആദരാഞലി അർപ്പിച്ച് എത്തി, എന്നാൽ വളരെ വൈകിയാണ് നടൻ മമ്മൂട്ടി നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിച്ച് എത്തിയത്, വളരെ വൈകിയെങ്കിലും ഏറെ വേദനയോടെ ആണ് അദ്ദേഹം നെടുമുടിയെ കുറിച്ച് പറഞ്ഞത്. അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്.എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല എന്നെ ഓർക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന എന്റെ ജ്യേഷ്ഠനാണ് വഴികാട്ടിയായ സുഹൃത്താണ്ശാസിച്ച അമ്മാവനാണ്.ഒരുപാടു സ്നേഹിച്ച അച്ഛനാണ്.അതിനപ്പുറത്ത് എനിക്കു വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ്.ഞാനതിനു മുതിരുന്നില്ല.എനിക്കാവില്ല അതിന്.അതിനാൽ എനിക്ക് വിട പറയാനാവില്ല. എന്നും എന്റെ മനസ്സിൽ വേണു ഉണ്ട്, ഉണ്ടാവും.ഓരോ മലയാളിയുടെ മനസ്സിലും ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായിജ്വലിച്ച് നിൽക്കും. ഞാൻ കണ്ണടച്ച് കൈകൾ കൂപ്പട്ടെ.

എന്നാണ് മമ്മൂട്ടി നെടുമുടിയെക്കുറിച്ച് പറഞ്ഞത്, ഒപ്പം അദ്ദേഹത്തിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. നിറവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ക്കയുടെ പോസ്റ്റിന് ഞാൻ ഉച്ചമുതൽ കാത്തിരിക്കുന്നു, വരാൻ വൈകിയപ്പോൾ ഞാൻ ഉറപ്പിച്ചു വരുന്നത് അത്രയും വൈകാരികമായ ഒന്നായിരിക്കും എന്ന് , അതുപോലെ തന്നെ….. അതുല്യനായ കലാകാരനു ആദരാഞ്ജലികൾമമ്മൂക്കയുടെ പോസ്റ്റ്‌ വരാൻ താമസിച്ചതെ എനിക്ക് ഉറപ്പുണ്ടായിയുന്നു മമ്മൂക്കക്ക് ഒത്തിരി പറയാൻ ഉണ്ടെന്ന്…..മമ്മൂക്കയുടെ പ്രിയ സുഹൃത്തിനും എന്റെ പ്രിയ നടനുമായ വേണു ചേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവിശ്വംഭരൻ സാറിന്റെ വിയോഗത്തിന്റെ അന്ന് പോസ്റ്റ് ചെയ്യാതിരുന്നത് പോലെ ഏറ്റവും ഹൃദയബന്ധം ഉള്ള ഒരാളെ നേരിട്ട് കണ്ട് തന്നെ യാത്ര അയയ്ക്കാൻആണെന്നാണ് കരുതിയത്.പോയി വന്നതിനു ശേഷം ഇത്ര മനസ്സിൽ തൊട്ട് ഒരു കുറിപ്പ് കൂടി പ്രതീക്ഷിച്ചില്ല. വേണു ചേട്ടന് വിട!! എന്നാണ് ആരാധകർ പറയുന്നത്

Leave a Comment