പരസ്പര ബന്ധം ഉള്ളതും ഇല്ലാത്തതുമായ ദൃശ്യങ്ങൾ ചേർത്ത് വെച്ചൊരു സിനിമയാണ് റോഷാക്ക്


നടൻ മമ്മൂട്ടി അഭിനയിച്ച രോഷക്ക് തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്, ചിത്രം ഇപ്പോൾ ഒടിടി യിലും ഗംഭീര പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്, ചിത്രത്തിനെക്കുറിച്ച് ലോറൻസ് മാത്യു പങ്കുവെച്ച ചില സംശയങ്ങൾ ആണിപ്പോൾ ഏറെ ചർച്ചയാകുന്നത്, റോഷാക് : ഈ സിനിമ ഇന്നാണ് കാണാൻ സാധിച്ചത്. സിനിമ കണ്ടപ്പോൾ എനിക്കുണ്ടായ സംശയങ്ങളും നിഗമനങ്ങളും ചുവടെ ചേർക്കുന്നു. സിനിമ കാണാത്തവർ സ്വന്തം റിസ്കിൽ വായിക്കുക. എന്ന് പറഞ്ഞാണ് പോസ്റ് തുടങ്ങുന്നത്. ഗർഭിണിയായ സ്വന്തം ഭാര്യയെ കൊന്നുവെന്നാരോപിച്ചാണ് ലൂക്കിന് വൈറ്റ് റൂം ടോർചർ കൊടുക്കുന്നത്. അത്രെയും തീവ്രമായ ശിക്ഷ ഈ ഒരു കുറ്റത്തിന് ഏത് രാജ്യത്താണ് കൊടുക്കുക? അഥവാ അങ്ങനെയൊരു ശിക്ഷ അയാൾക്ക് കിട്ടിയിട്ടുണ്ടെൽ അയാൾ എങ്ങനെ രക്ഷപെട്ടു? ശിക്ഷ വിധി കഴിഞ്ഞയാൾ പുറത്ത് വന്നതാണോ? ഇതൊന്നും സിനിമയിൽ പ്രതിപാതിക്കുന്നില്ല എന്നാണ് ലോറൻസ് പറയുന്നത്, അത് മാത്രമല്ല ഈ സിനിമ മൊത്തത്തിൽ വൈറ്റ് റൂം ടോർചർ തന്നെയാണ്. ടോർചർ ചെയ്യപ്പെടുന്നത് ഈ സിനിമ കാണുന്ന പ്രേക്ഷകർ ആണോ അതോ ലുക്ക് ആണോ എന്നറിയില്ല. റോഷാക്ക് എന്നാൽ ഒരു സൈക്കോളജിക്കൽ ടെസ്റ്റ്‌ ആണ്. താളവട്ടം എന്നാ സിനിമയിൽ റോഷാക്ക് ഉപയോഗിക്കുന്നുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്.’

അതുപോലെ പരസ്പര ബന്ധമില്ലാത്ത ചിത്രങ്ങൾ കാണിച്ചിട്ട് നിങ്ങൾക്ക് ഇതുകണ്ടിട്ട് എന്ത് തോന്നുന്നു എന്നത് ഒരു കഥപോലെ പറയാൻ പറയും… അത് തന്നെയല്ലേ ഈ സിനിമയിൽ. പരസ്പര ബന്ധം ഉള്ളതും ഇല്ലാത്തതുമായ ദൃശ്യങ്ങൾ ചേർത്തുവെയ്ക്കുന്നു. അത് കാണുന്ന നമ്മൾ നമ്മുടെ യുക്തിക്ക് അനുസരിച്ചു അതിനെ രൂപപ്പെടുത്തി എടുക്കുന്നു. ലുക്ക്‌ ആണ് ഭാര്യയെ കൊന്നത്. അതിന്റെ കുറ്റബോധതിൽ ആണയാൾ. ഒരുപക്ഷെ വൈറ്റ് റൂം ടോർചർ പോലും അയാളുടെ തോന്നൽ ആവാനെ സാധ്യതയുള്ളു. അയാളുടെ മനസ്സിൽ ഭാര്യയെ കൊന്നതിന്റെ കുറ്റബോധം ഉണ്ട്. ആ കുറ്റബോധം ആണ് അയാളുടെ വൈറ്റ് റൂം ടോർചർ. സിനിമയിൽ ഒട്ടേറെ സ്ഥലത്ത് വെള്ള ജാക്കറ്റ് ധരിച്ചുള്ള ലൂക്കിനെ നമുക്ക് കാണാൻ സാധിക്കും എന്നും ലോറൻസ് അഭിപ്രായപ്പെടുന്നു.

ലൂക്ക് തന്റെ ഭാര്യയെ കൊന്നിട്ട് ആ കുറ്റം മറ്റുള്ളവരിൽ കെട്ടിവെച്ചിട്ട് അവരോട് പ്രതികാരം ചെയ്തിട്ട് സ്വയം കുറ്റബോധത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു. ആദ്യം ഷാഫി, പിന്നെ ദിലീപ്, ഒടുക്കം സീത. ഒരു ലൂപ്പ് പോലെ ഇത് തുടരുന്നു. കുറ്റവാളിയുടെ സ്ഥാനത്ത് പുതിയ മുഖങ്ങൾ വരുന്നു. തന്റെ ഭാര്യയെ കൊന്നയാളെ താൻ കൊന്നുവെന്നു ലൂക്ക് സ്വയം പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും അത് വിജയിക്കുന്നില്ല. മരണത്തിലും ക്രൂരമായ എന്തേലും ശിക്ഷ താൻ തന്നെ സൃഷ്ടിച്ചെടുത്ത കൊലപാതികൾക്ക് കൊടുത്തുകൊണ്ട് മുക്തി നേടാൻ അയാൾ ആഗ്രഹിക്കുന്നുലൂക്കിന്റെ മനസ്സിനുള്ളിലെ കഥയിലേക്ക് വന്നാൽ അനിൽ എവിടെ എന്ന ചോദ്യം ബാക്കിയാണ്.

അനിലിനെ പിന്നെ ആരും കണ്ടിട്ടില്ല എന്നു പറഞ്ഞുകൊണ്ട് കാണിക്കുന്നത് തുറന്ന ശവക്കുഴിയാണ്. അതിൽ ശവമില്ല. മണ്ണ് മൂടിയിട്ടുമില്ല… പിറ്റേന്ന് രാവിലെ മറ്റെവിടുന്നോ വണ്ടിയൊടിച്ചു ലൂക്ക് വരുന്നതായിട്ടാണ് കാണിക്കുന്നത്. മരണത്തിലും അപ്പുറമുള്ള എന്തേലും ഒരു ശിക്ഷ അനിലിന് കൊടുത്തുകാണണം. മറ്റൊരു സംശയം ഉള്ളത് അനിൽ രക്ഷപെട്ടതിനെ കുറിച്ചുള്ളതാണ്. ഒരുപക്ഷെ അനിൽ രക്ഷപെട്ടെങ്കിൽ ദിലീപിന്റെ ഓർമ്മകൾ ബാക്കിയുണ്ടാകും. അങ്ങനെ ബാക്കി വന്ന ദിലീപിന്റെ ഓർമകളോടാണോ ലൂക്ക് അവസാനം “വെൽക്കം ബാക്ക് ” എന്നുപറയുന്നത്. അനിൽ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം എന്നാണ് ലോറൻസ് പറയുന്നത്.

അവസാന വരുന്ന പ്രേതം സീതയുടേത് ആണെന്ന് ചിലർ പറയുന്നത് കേട്ടു. അങ്ങനെയാണേൽ സീതയുടെ ഓർമ്മകൾ പറിച്ചുമാറ്റാൻ ലൂക്ക് വീണ്ടും വരും. ലൂക്കിനെ സംബന്ധിച്ച് ഈ കളി നല്ല ഹരമുള്ള ഒന്നാണ്. അയാൾ മരിക്കുന്ന വരെ..ഈ കളി അയാൾ തുടരും. അയാളുടെ അടുത്ത ഇര അനിലോ സീതയോ ആവും… അയാൾ ഇന്നും വൈറ്റ് റൂമിൽ ആണ്. പക്ഷെ ആ വൈറ്റ് റൂം എന്നത് യഥാർത്ഥത്തിൽ അയാൾ കിടക്കുന്ന സെൽ ആണോ ആണോ അയാളുടെ കുറ്റബോധംകൊണ്ട് അയാൾ തന്നെ സ്വയം മെനഞ്ഞെടുത്ത ഒരു തോന്നൽ ആണോ എന്നറിയില്ല. അത് കണ്ടെത്തുന്നതാണ് നമുക്കുള്ള റോഷാക്ക് ടെസ്റ്റ്‌. നമ്മൾ ഇതുതന്നെ കണ്ടെത്തിയാലും അത് നമ്മുടെ മനോനിലയുമായി ബന്ധപെട്ടിരിക്കും. അതാണ്‌ ഇതിലെ ഊരാക്കുടുക്ക് എന്നാണ് ലോറൻസ് വ്യക്തമാക്കുന്നത്.