നടൻ മനോജ് കെ ജയനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, അഭിഷേക് സിനിഫൈൽ എന്ന ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റാണ് ഇത്, മലയാള സിനിമയിലെ underrated ആയിട്ടുള്ള നടനാണ് മനോജ് കെ ജയൻ.ഏതൊരു കഥാപാത്രവും അനായാസമായി അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്, നായകനായാലും വില്ലനായാലും ഹാസ്യമായാലും വൈകല്യമുള്ള കഥാപാത്രമായാലും സ്ത്ര്യണത നിറഞ്ഞ കഥാപാത്രമായാലും അദ്ദേഹത്തിന്റെ കയ്യിൽ സുരക്ഷിതമാണ് എന്നാണ് അഭിഷേക് പറയുന്നത്, അത് മാത്രമല്ല മലയാളസിനിമ വേണ്ടരീതിയിൽ ഉപയോഗിക്കാൻ മറന്നു പോയ നടൻ.
അദ്ദേഹം അർഹിക്കുന്ന കഥാപാത്രങ്ങളും പുരസ്‌കാരങ്ങളും ഇനിയും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല എന്നും അഭിഷേക് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് പറയുമ്പോൾ അനന്തഭദ്രത്തിലെ ദിഗംബരനെയാണ് ഭൂരിഭാഗം പേരും എടുത്തു പറയുന്നത്. മികച്ച പ്രകടനം തന്നെയായിരുന്നു അതിൽ.എങ്കിലും എന്റെ പേർസണൽ ഫേവറൈറ്റ് സർഗത്തിലെ കുട്ടൻ തമ്പുരാനാണ് എന്ന കാര്യവും പോസ്റ്റിൽ പറയുന്നുണ്ട്. അതുപോലെ തന്നെ സർഗം വിനീതിന്റെയും രംഭയുടെയും കാരീയർ ബെസ്റ്റ് പ്രകടനം ആണെങ്കിലും സിനിമ കണ്ടു തീരുമ്പോൾ ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നത് കുട്ടൻ ത
മനോജ് കടംപൂത്രമഠം ജയൻ എന്നറിയപ്പെടുന്ന മനോജ് കെ.ജയൻ 1988-ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. മാമലകൾക്കപ്പുറത്ത്ആ യിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ. 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി 1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകൾ മനോജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ്.കെ.ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. സർഗ്ഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും കുട്ടൻ തമ്പുരാനെ അവതരിപ്പിച്ചത് മനോജ്.കെ.ജയനാണ്. തുടർന്നിങ്ങോട്ട് ഒട്ടേറെ സിനിമകളിൽ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു