ബാബു വീണ മലയിടുക്ക് ഏതാണെന്നു മനസ്സിലായോ ? പ്രമുഖ സിനിമയുടെ ലൊക്കേഷൻ ആണ് സ്ഥലം.


കേരളത്തിലെ ഓരോ ജനങ്ങളെയും മുല മുനയിൽ നിർത്തിയ ഒരു സംഭവമായിരുന്നു പാലക്കാട് മലയിടുക്കിൽ പെട്ട ബാബു എന്ന യുവാവിന്റെ വാർത്ത . ട്രക്കിങ്ങിനു വേണ്ടി പോയ ബാബു ചെറിയൊരു അപകടം പറ്റുകയും അവിടെ പെട്ട് പോവുകയും ചെയ്തിരുന്നു. പിന്നീട് കറക്ട് സമയത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു എങ്കിലും ബാബു മലയിടുക്കിൽ രക്ഷപെടുത്തുവാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്ത് ആയിരുന്നു അകപ്പെട്ടു പോയത്. അവസാനം വളരെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ബാബുവിനെ അവിടെ നിന്ന് രക്ഷിക്കുകയുണ്ടായി.


ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നില്കുന്നത് ബാബുവും ബാബു കുടുങ്ങായിപോയ കുംബച്ചി മലയും ആണ്. അതിന്റെ കൂടെ തന്നെ ഇപ്പോളിതാ വീണ്ടും ഒരു കുറിപ്പ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം എന്തെന്നാൽ മലയിടുക്കിൽ മനോധര്യം കൊണ്ട് പിടിച്ചു നിന്ന ബാബുവിന്റെ ധൈര്യം വാർത്ത മാധ്യമങ്ങളിൽ വളരെ അധികം ചർച്ച ആയിരുന്നു. ബാബുവിന്റെ ധൈര്യം ചർച്ച ആയതുപോലെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയുടെയും ഷൂട്ടിംഗ് ഇവിടെയാണ് നടന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.


മലയാളത്തിന്റെ അഭിമാനമായ ലാലേട്ടൻ നായകനായ യോദ്ധ എന്ന സിനിമയാണ് ഇതേ മലയിൽ ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന വാർത്തയാണ് ആരാധകൻ ആവേശം കൊള്ളിച്ചിരിക്കുന്നത്. യോദ്ധ സിനിമയിൽ ലാലേട്ടൻ പരിശീലനം നടത്തുന്ന ഒരു മല കാണിക്കുന്നുണ്ട്. സിനിമയിൽ ആ മല എന്ന് പറയുന്നത് നേപ്പാൾ ഭാഗത്താണ് എന്നാണൂ കാണിക്കുന്നത്. എന്നാൽ ആ ഭാഗങ്ങൾ എല്ലാം തന്നെ ഷൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ തന്നെയാണ് എന്നുള്ള വാർത്തയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.


സംഗീത ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന സിനിമ ആരാധകർക്ക് ഇന്നും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് . ജഗതിയും ലാലേട്ടനും ഉർവശിയും എല്ലാം തകർത്തഭിനയിച്ച സിനിമ കോമഡിയും ആക്ഷനും നിറഞ്ഞ ഒരു മാസ്സ് സിനിമ തന്നെ ആയിരുന്നു. ഇന്നും ഈ സിനിമക്കുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. ബാബു മലയിടുക്കിൽ കുടുങ്ങിയതിനു പിന്നെയാണ് ഇപ്പോൾ വീണ്ടും ഒരു ആ സ്ഥലമേ ചർച്ച ആവുകയാണ്. സിനിമയിലെ സ്ക്രീൻഷോട്ടുകൾ ഉൾപ്പടെ വെച്ചിട്ടാണ് ഇപ്പ്പോൾ സ്ഥലം സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്.

Leave a Comment