തന്റെ വീട്ടിലെ മൂത്ത മകനെപോലെയാണ് സുകുമാരി ‘അമ്മ മമ്മൂട്ടിയെ കണ്ടിരുന്നത്

60 വര്‍ഷം നീണ്ട സിനിമാ ജീവിതം 2500 ലേറെ സിനിമകള്‍. ആറുപതിറ്റാണ്ടില്‍ ആറുഭാഷകളിലൂടെ നീണ്ട അഭിനയസപര്യയിൽ എണ്ണമറ്റ കഥാപാത്രങ്ങള്‍, മലയാളികളുടെ സ്വന്തം ‘അമ്മ ആയിരുന്നു സുകുമാരി, 2013 മാര്‍ച്ച് 26-നായിരുന്നു സുകുമാരിയമ്മയുടെ മരണം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ബംഗാളി, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സുകുമാരിയമ്മ അജഗജാന്തര വ്യത്യാസമുള്ള വേഷങ്ങളാണ് ഓരോ സിനിമയിലും അനായാസം കൈകാര്യം ചെയ്തത്.എണ്ണിയാൽ ഒടുങ്ങാത്തത്ത ശ്രദ്ധേയ വേഷങ്ങള്‍ സുകുമാരിയുടേതായുണ്ട്. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡി, സ്നേഹമയിയാ അമ്മ, കുശുമ്പുള്ള അമ്മായിയമ്മ, വാല്‍സല്യം നിറഞ്ഞ മുത്തശ്ശി തുടങ്ങി ഏതു വേഷവും അസാധാരണമാം വിധം കയ്യടക്കത്തോടെ അവർ ഭംഗിയാക്കി.

ദശരഥത്തിലെ മാഗിയും തലയണമന്ത്രത്തിലെ സുലോചന തങ്കപ്പനും ബോയിങ് ബോയിങ്ങിലെ കുക്ക് ഡിക്ക് അമ്മായിയും പഞ്ചവടി പാലത്തിലെ മെമ്പർ റാഹേലും അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ ദേവികയും കാര്യം നിസാരത്തിലെ ആനിയും അമ്മ അമ്മായിയമ്മയിലെ വിശാലക്ഷിയും കേരള കഫേയിലെ നാരായണിയും കൂടാതെ വന്ദനം, നിന്നിഷ്ടം എന്നിഷ്ടം, പകൽ നക്ഷത്രങ്ങള്‍ തുടങ്ങി ഒട്ടനവധി സിനിമകളിൽ തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ അവര്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സുകുമാറിയെക്കുറിച്ച് ഫൈസല്‍ ഖാന്‍ പങ്കുവെച വാക്കുകൾ ആണ് ശ്രദ്ധ നെടുന്നത്. നടൻ മമ്മൂട്ടിയെ തന്റെ സ്വന്തം മകനെപോലെയാണ്

സുകുമാരി കണ്ടിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴുംചേച്ചി പറയുമായിരുന്നു … അതായിരിക്കാം ആ അമ്മ അവസാനവും ആ മൂത്ത മകനെ അനുസരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. മമ്മുക്കയുടെ ശാസനയെ തുടര്‍ന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത്. പൊള്ളലിന്റെ ശതമാനവും പ്രതിരോധശേഷി കുറവുമെല്ലാം നില വഷളായി തുടങ്ങി .. ഓരോ മണിക്കൂര്‍ ഇടവിട്ട് മമ്മൂക്ക വിവരം തിരക്കിയിരുന്നു ഈ ലോകത്ത് മമ്മുക്ക പറഞ്ഞാല്‍ മാത്രമേ ചേച്ചി കേള്‍ക്കുകയുള്ളു എന്നാണ് ഫൈസാൻ പറഞ്ഞത്

ലളിത, രാഗിണി, പത്മിനിമാരുടെ നൃത്ത ട്രൂപ്പിൽ തന്‍റെ എട്ടാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച സുകുമാരി അതുവഴി സിനിമയിലെ ചില നൃത്തരംഗങ്ങളിലേക്കും എത്തുകയായിരുന്നു. അങ്ങനെ 10-ാം വയസ്സിൽ ഇരവ് എന്ന തമിഴ്ചിത്രത്തിലുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുകയായിരുന്നു. അതു കൂടാതെ 4000 ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് സുകുമാരി. തസ്‌ക്കരവീരന്‍ എന്നതാണ് സുകുമാരി ആദ്യമായി അഭിനയിച്ച് 1957-ൽ പുറത്തിറങ്ങിയ മലയാളചിത്രം. പത്മശ്രീ അടക്കമുള്ള നിരവധി പുരസ്‌ക്കാരങ്ങളും സുകുമാരിക്കു ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും 1974 ,1979, 1983, 1985 ലും മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്.

Leave a Comment