പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ഫഹദ് ഫാസിൽ. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ ഫഹദിന്റെ വളർച്ച. മറ്റുള്ള യുവ താരങ്ങളെ അസൂയപ്പെടുത്തിക്കൊണ്ട് ആയിരുന്നു ഫഹദ് വളർന്നു വന്നത്. നിരവധി സിനിമകളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ കുറച്ച് കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.
ഫഹദിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഫഹദ് ഫാസിൽ: ഒരുപാട് കാലം ആയി ഇദ്ദേഹത്തിൻ്റെ ഒരു പടം വന്നിട്ട്. എന്താണ് ഇത്രയും വലിയ ഒരു ഗ്യാപ്പ്? ഇദ്ദേഹം സിനിമ വിട്ടതാണോ? അതോ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന പടങ്ങളുടെ കാലം പോയതു കൊണ്ട് ഔട്ട് ആയതാണോ?
അറിയുന്നവർ വിവരങ്ങൾ ഷെയർ ചെയ്യുമോ? ഇഷ്ടം ഉള്ള നടൻ ആയിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് വരുന്നത്. പുഷ്പയിലും വിക്രത്തിലും അഭിനയിക്കും. പക്ഷെ മലയാളത്തിൽ ആണേൽ ഇത്തരം സിനിമ ഒക്കെ പാപം ആണ് . സമൂഹത്തെ ഉദ്ധരിക്കുന്ന പ്രകൃതി പടത്തിലെ അഭിനയിക്കൂ . സത്യത്തിൽ അത് ഇദ്ദേഹത്തിന്റെ കുഴപ്പം ആണോ അതോ ഇദ്ദേഹം പെട്ട് പോയ മാഫിയയുടെ കുഴപ്പം ആണോ എന്നറിയില്ല. എന്തായാലും ഇദ്ദേഹം മികച്ച അഭിനേതാവ് ആണ് എന്നതിൽ എതിരഭിപ്രായം ഉണ്ടാവില്ല.
നടി നടന്മാർ ആരും ആയിക്കോട്ടെ, എന്തിനാണ് അവരുടെയൊക്കെ സിനിമയിക്കായി കാത്തിരിക്കുന്നത്. സിനിമ ഇറങ്ങുമ്പോൾ പോയി കാണുകയെന്നല്ലാതെ, മലയാള ഭാഷയില്‍ മാത്രം അല്ല സിനിമ ഇറങ്ങുന്നത്, അപ്പോ വിക്രം പുഷ്പ ഒക്കെ? ആഴ്ചയിൽ ഓരോ പടം ഇറക്കാൻ പറ്റുവോ. ഏതേലും പടത്തിന്റെ വർക്കിൽ ആയിരിക്കും, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ 1 ഉള്ള ആൾ ആണോ ഫീൽഡ് ഔട്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.