ഫഹദിന്റെ കൈപിടിച്ച് ബന്ധുവിന്റെ വിവാഹത്തിനെത്തി നസ്രിയ, ക്യൂട്ട് കപ്പിൾസ് എന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയില്‍ ഒരുപാട് നായികമാര്‍ ഉണ്ടെങ്കിലും മലയാളികള്‍ക്ക് എല്ലാവരെയും പോലെയല്ല നസ്രിയ. ഒരുപാട് വാത്സല്യവും സ്‌നേഹവും ഈ നടിയോടുണ്ട്. കുറുമ്പിയായും കുസൃതിക്കാരിയുമായെല്ലാം പ്രത്യക്ഷപ്പെട്ടതുകൊണ്ടാവാം സ്വന്തം വീട്ടിലെ കുട്ടിയെ പോലെ മലയാളികള്‍ നസ്രിയയെ കണ്ടത്. ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നസ്രിയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും സന്തോഷനിമിഷങ്ങളുടെ വീഡിയോയുമെല്ലാം ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം ഒരു ഇടവേള എടുത്തതിനു ശേഷം ആണ് നസ്രിയ വീണ്ടും അഭിനയത്തിലേക്ക് എത്തിയത്,

പൃഥ്വിരാജ് ചിത്രം കൂടെയിൽ കൂടിയാണ് നസ്രിയ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയത്, പിന്നീട് ഫഹദിൻറ്നെ കൂടെ ട്രാൻസിലും താരം അഭിനയിച്ചു, ട്രാൻസിൽ വ്യത്യസ്തമായൊരു വേഷമാണ് താരം ചെയ്തത്, മണിയറയിലേ അശോകന് ശേഷം നാനി നായകനായി എത്തിയ തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്, മികച്ച ജനപിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്, തമിഴിനും മലയാളത്തിനും പുറമെ തെലുങ്കിലും നസ്‌റിയയ്ക്ക് ഇപ്പോൾ ആരാധകർ കൂടിയിരിക്കുകയാണ്.

ഫഹദിനൊപ്പം വേദികളിൽ എത്തുന്ന നസ്രിയയുടെ ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്, അത്തരത്തിൽ ഇപ്പോൾ ഫഹദിനൊപ്പമുള്ള നസ്രിയയുടെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നസ്രിയയുടെയും ഫഹദിദ്ന്റെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്, ഫഹദിന്റെ കൈപിടിച്ച് വിവാഹ വേദിയിലേക്ക് എത്തുന്ന നസ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, എന്ത് ക്യൂട്ട് ആണിവർ എന്നാണ് ആരാധകർ ഈ ചിത്രങ്ങൾ കണ്ട ശേഷം ചോദിക്കുന്നത്.