ഫേസ്ബുക്ക്‌ വാർത്തയ്ക്ക് നന്ദി പറഞ്ഞു നിരഞ്ജൻ മണിയൻപിള്ള രാജു

മലയാളത്തിലെ പ്രതിഭാധനന്നായ ഒരു അഭിനേതാവാണ് മണിയൻപിള്ള രാജു. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രസിദ്ധി നേടിയ അദ്ദേഹം ആദ്യ ചിത്രത്തിലെ പേര് തന്നെ തന്റെ യഥാർത്ഥ പേരക്കി സ്വീകരിച്ചു. സുധീർകുമാർ എന്ന അദ്ദേഹത്തിന്റെ പേര് അദ്ദേഹം പോലും ഇപ്പോൾ മറന്നിട്ടുണ്ടാകും. സമൂഹമാധ്യമങ്ങളിൽ അധികം ആക്റ്റീവ് അല്ലാത്ത മണിയൻ പിള്ള രാജുവിന്റെ മകനും സിനിമ മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിപതിമൂന്നിൽ രാജപുത്ര രഞ്ജിത്തിന്റെ ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നിരഞ്ജൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളെ മലയാള സിനിമയിൽ ചെയ്തിട്ടുള്ളു. ഒരു അഭിനേതാവിന്റെ മകൻ ആയിട്ട് കൂടി സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാതെ തിരുവനന്തപുരം മാർ ഇവനൊസ് കോളേജിൽ നിന്ന് കൊമ്മേഴ്‌സിൽ ബിരുദം നേടിയ നിരഞ്ജൻ പിനീട് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ സജീവമാക്കുകയായിരുന്നു.ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിനു ശേഷം നാല് കൊല്ലത്തെ ഒരു ഇടവേള എടുത്തിട്ടാണ് നിരഞ്ജൻ അടുത്ത ചിത്രം ചെയ്യുന്നത്.

ബോബി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വന്ന നിരഞ്ജന്റെ ആ ചിത്രവും വേണ്ടത്ര ശ്രെദ്ധ നേടിയില്ല. ഇപ്പോൾ നിരഞ്ജനെ പറ്റിയുള്ള വാർത്തകർ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മണിയൻ പിള്ള രാജുവിന്റെ മകൻ പോലീസ് പിടിയിലായി എന്ന തലക്കെട്ടോടെ പുറത്ത് വരുന്ന വാർത്തയ്ക്കെതിരെ നിരഞ്ജൻ തന്നെ ഇപ്പോൾ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ്. അഖിൽ മാരർ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന ചിത്രത്തിൽ നന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊടുത്ത ഒരു അഭിമുഖത്തിൽ താൻ പണ്ട് ഓവർ സ്പീഡിൽ വണ്ടി ഓടിച്ചതിനു പോലീസ് പെറ്റി അടിച്ചിട്ടുണ്ട് എന്ന് പറയുകയുണ്ടായി. ഈ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ മറ്റൊരു രീതിയിൽ പ്രചരിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന്റെ കമന്റ് ബോക്സിൽ നിരഞ്ച് നേരിട്ട് വന്നു കമന്റ് ചെയ്തതും ശ്രെദ്ധേയമായിരുന്നു.

നാളെ ഞാൻ ഒരു മാങ്ങയ്ക്ക് കല്ലെറിഞ്ഞാൽ നിങ്ങൾ ഞാൻ ആകാശത്തേക്ക് റോകറ്റ് വിട്ടെന്ന് പറയുലോ എന്ന ഒരു ചോദ്യം കൂടി ഉന്നയിച്ചു കൊണ്ടാണ് നിരഞ്ജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്. ഒരു ചെറിയ കാര്യം സെലിബ്രിറ്റി ആയത് കൊണ്ട് ആനകാര്യം പോലെ ആക്കി അതും പണ്ട് എന്തോ താൻ കോളേജിൽ പഠിച്ചപ്പോൾ നടന്ന ഒരു കാര്യം ഇപ്പോൾ താൻ പോലീസ് പിടിയിൽ ആണെന്ന് ഉള്ള രീതിയിൽ വാർത്തകൾ കൊടുത്ത സോഷ്യൽ മീഡിയ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് നിരഞ്ജൻ ഈ പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.