വിവാഹ വാർഷിക ദിനത്തിൽ സാഹസിക ചിത്രങ്ങളുമായി എസ്തർ അനിലിന്റെ അച്ഛനും അമ്മയും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സൈബര്‍ ആക്രമണത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇരുപത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന അച്ഛനും അമ്മക്കും ആശംസയുമായി എത്തിയിരിക്കുകയാണ് താരം, വിവാഹവാർഷിക ദിനത്തിൽ വ്യത്യസ്‍തമായ ഒരു കുറിപ്പും ഫോട്ടോസും ഇവർ പങ്കുവെച്ചുകഴിഞ്ഞു. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങൾ നിങ്ങളെ കൊണ്ടുപോകട്ടെ എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നിരവധിപേരാണ് വിവാഹ വാർഷികാശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ. അജി ജോൺ സംവിധാനം ചെയ്ത മലയാളചിത്രമായ നല്ലവൻ എന്ന സിനിമയിലൂടെ ബാലതാരമായണ് എസ്തർ അഭിനയരംഗത്തേക്ക് എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ മോഹൻലാലിന്റെ മകളായി പ്രത്യക്ഷപ്പെട്ട വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗറിലും എസ്തർ അവതാരകയായി തിളങ്ങിയിരുന്നു

അടുത്തിടെ കൈരളി ടിവി ക്കെതിരെ രൂക്ഷ വിമർശനവുമായി എസ്തർ എത്തിയിരുന്നു, വിവാദമായി എസ്തറിന്റെ ഫോട്ടോഷൂട്ട്’ എന്ന എപ്പിസോഡിന് എതിരെയാണ് താരം രംഗത്ത് എത്തിയത്, തെല്ലാം കണ്ട് എത്രകാലം താന്‍ മിണ്ടാതെ ഇരിക്കണമെന്നാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ചോദിച്ചത്, പരിപാടിയില്‍ പങ്കെടുത്ത താരങ്ങളെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം. ”എന്തുകൊണ്ടെന്ന് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.. 2 ആഴ്ചയോ? മൂന്ന് ആഴ്ചയോ? സ്നേഹ ശ്രീകുമാര്‍, കൈരളി ടിവി, ആല്‍ബി ഫ്രാന്‍സിസ്, രശ്മി അനില്‍കുമാര്‍, നിങ്ങളെല്ലാം വെറും ഷിറ്റ്” ആണെന്നും താരം പറഞ്ഞിരുന്നു.