കിടിലൻ ചിത്രങ്ങളുമായി എസ്തർ അനിൽ, കയ്യടിച്ച് ആരാധകർ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് എസ്തർ അനിൽ. നിരവധി ആരാധകരെ ആണ് താരം തന്റെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമാക്കിയത്. ബാലതാരമായാണ് താരം സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. നല്ലവൻ എന്ന സിനിമയിൽ കൂടി ആണ് താരം ബാലതാരമായി സിനിമയിൽ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ജീത്തു ജോസഫ് ചിത്രം ദൃശ്യം ആണ് എസ്തർ അനിലിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയത്.

എസ്തറിന്റെ കാര്യത്തിലെ തന്നെ മികച്ച കഥാപാത്രം ആയിരുന്നു ദൃശ്യത്തിലേത്. ചിത്രം പുറത്ത് വന്നതോടെ താരത്തിന് നിരവധി ആരാധകർ ആണ് ഉണ്ടായത്. അതോടെ താരം തെന്നിന്ത്യൻ ലെവലിൽ ശ്രദ്ധിക്കപ്പെടുകയും അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും താരത്തിന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും എസ്തർ തന്നെ ആണ് എത്തിയത്.

ഇന്ന് മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും തിരക്കുള്ള താരമായി എസ്തർ മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ടുകളും താരം സ്ഥിരമായി പങ്കുവെക്കാറുണ്ട്. എന്നാൽ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് വരുന്നത്.

എന്നാൽ അതൊന്നും തന്നെ ബാധിക്കാറില്ല എന്ന് എസ്തർ തന്റെ പ്രവർത്തികളിൽ കൂടി തെളിയിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ എസ്തർ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ചുമന്ന നിറത്തിൽ ഉള്ള ഗൗണിൽ അതി സുന്ദരിയായുള്ള തന്റെ ചിത്രങ്ങൾ ആണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.