മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിഖിൽ ഗീത നടരാജൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആ കാലഘട്ടത്തിലേക്ക് പോയി അതിലെ കഥാപാത്രങ്ങൾക്കൊപ്പം അവിടുത്തെ നാട്ടുകാരനായി ജീവിക്കാൻ തോന്നിക്കുന്ന സിനിമകൾ ഉണ്ടാവും.. എന്റെ ഇഷ്ടങ്ങളിൽ ചിലത് മാത്രം. നിങ്ങളുടേതോ? പൊന്മുട്ടയിടുന്ന താറാവ് ഈ പുഴയും കടന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. മഴവിൽക്കാവടി, സ്നേഹസാഗരം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വരവേൽപ്പ്, ഗോളാന്തര വാർത്തകൾ, കനൽക്കാറ്റ്, തലയണമന്ത്രം, സന്മസ്സുള്ളവർക്ക് സമാധാനം, സർവ്വകലാശാല, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, മുത്താരം കുന്ന് പി ഓ. അങ്ങനെ നീണ്ടു പോകുന്ന ലിസ്റ്റ്, ഇതൊക്കെ കൊണ്ടു തന്നാണ് പാലക്കാട് എപ്പോഴും പോകാൻ തോന്നുന്നത് … ഇന്നും പല സ്ഥലത്തും വലിയ മാറ്റങ്ങളാന്നുമില്ലാതേ പഴയ സിനിമാ ഗ്രാമങ്ങളും മുള്ളുവേലിയും ഓടിട്ട വീടുകളും കാണാം.
ജോൺസൻ ഒരുക്കിയ ഇതിന്റെയൊക്കെ പശ്ചാത്തല സംഗീതം മലയാളിയുടെ ആത്മാവിൽ പിടിച്ചതാണ്. കോമഡി സീനുകളിലെ “കിടുകം ” എന്ന ചെണ്ട പ്രയോഗം ഉൾപ്പെടെ, മണ്ണാറത്തൊടി ജയകൃഷ്ണന്റെ വീട്ടിൽ താമസിക്കാൻ ഭയങ്കര ആഗ്രഹമുണ്ട്, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, തിങ്കളാഴ്ച നല്ല ദിവസം, കിന്നരിപ്പുഴയോരം, എനിക്ക് വരവേൽപ്. ലാലേട്ടനെ പോലെ ബസിൻ്റെ ഫുട്ബോർഡിൽ നിന്ന് അങ്ങനെ യാത്ര ചെയ്യണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.