നിന്റെ ഭർത്താവിന് നട്ടെല്ല് ഇല്ലെന്ന് യുവതി, കമെന്റിനു മറുപടിയുമായി ദുര്ഗ കൃഷ്ണ

കൃഷ്ണശങ്കറും ദുർഗാ കൃഷ്ണയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കുടുക്ക് 2025കൃഷ്ണശങ്കർ, ദുർഗാ കൃഷ്ണ എന്നിവർക്ക് പുറമെ ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക, രഘുനാഥ് പലേരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എസ്. വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. അഭിമന്യു വിശ്വനാഥൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു.

ചിത്രത്തിൽ കൃഷ്ണശങ്കറും ദുർഗയും പ്രണയാർ‍ദ്രരായി അഭിനയിച്ച മാരൻ മറുകിൽ ചോരും മധുരം നീയേ എന്ന കുടുക്കിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു, രുവരും ഇഴുകി ചേർന്നുള്ള പ്രണയരംഗങ്ങളാൽ ശ്രദ്ധിക്കപ്പെട്ട ഗാനം ഗാനം പാടിയിരിക്കുന്നത് സിദ്ദ് ശ്രീറാമാണ്. പ്രണയാക്ഷരങ്ങളാൽ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികളും ഈണവുമായിരുന്നു ‘കുടുക്ക് 2025’ലെ ഈ ഗാനത്തിന്‍റേത്. ‘അള്ള് രാമേന്ദ്രൻ’ സിനിമയ്ക്ക് ശേഷം സംവിധായകൻ ബിലഹരി ഒരുക്കുന്ന സിനിമയാണ് ‘കുടുക്ക് 2025 ചിത്രത്തിൽ ഇരുവരും തമ്മിൽ ഒരു ലിപ് ലോക്ക് സീൻ ഉണ്ട്, ഇതിനെകുറിച്ച് ദുര്ഗ തുറന്നു പറയുകയൂം ചെയ്തിരുന്നു, എന്നാൽ ഈ രംഗം പുറത്ത് വന്നതിനു പിന്നാലെ ദുർഗക്ക് എതിരെ വിമർശനവുമായി ചിലർ എത്തിയിരുന്നു, ഇപ്പോൾ തന്റെ ഭർത്താവിന് നട്ടെല്ല് ഇല്ല എന്ന് പറഞ്ഞ യുവതിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുര്ഗ, ഭർത്താവ് ഉള്ളപ്പോൾ മറ്റൊരു ലിപ് അടിക്കാൻ നാണം ഇല്ലേ, നിന്റെ ഭർത്താവിന് നട്ടെല്ല് തീരെയില്ല എന്നാണ് യുവതി പറഞ്ഞത്, ഇതിനു മറുപടിയുമായി ദുർഗയും എത്തിയിരുന്നു, ശെടാ ഇതിപ്പോ എന്റെ ഭർത്താവിന്റെ നട്ടെല്ല് നിന്നെ കാണിക്കണോ എന്നാണ് ദുര്ഗ യുവതിക്ക് നൽകിയ മറുപടി.

ലിപ് ലോക്കിന് മുമ്പ് കിച്ചുവിന് മോസ്ചറൈസര്‍, പെര്‍ഫ്യും ഒക്കെ അടിപ്പിക്കും. ഞാൻ മുമ്പ് രണ്ട് സിനിമയിൽ ചെയ്തിട്ടുണ്ട്. കിച്ചുവിന് നാണമായിരുന്നു. സിനിമയ്ക്ക് സ്ക്രിപ്റ്റുണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും. ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ടെന്നാണ് സംവിധായകൻ ബിലഹരി പറഞ്ഞത്, നാണമുണ്ടായിരുന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോള്‍ വൻ പെര്‍ഫോമൻസായിരുന്നുവെന്നും ദുര്ഗ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.