സ്വന്തം ഭാര്യയെ മറ്റൊരുത്തൻ ലിപ് ലോക്ക് ചെയ്യുന്നത് കണ്ടുനിൽക്കാൻ ഇവന് നാണം ഇല്ലേ, കമെന്റിനു മറുപടിയുമായി ദുര്ഗ കൃഷ്ണ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ദുര്‍ഗ കൃഷ്ണ. നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനായിരുന്നു ദുര്‍ഗയെ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 4 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോൾ തനിക്കെതിരെ മോശമായി കമെന്റിട്ട ആൾക്ക് കിടിലന് മറുപടി നല്കിയിരിക്കുകയാണ് താരം. സ്വന്തം പെണ്ണിനെ വേറെ ഒരുത്തന്‍ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാന്‍ തനിക്ക് നാണമില്ലെ?’ എന്നായിരുന്നു ഇതിന് മറുപടിയായി ദുര്‍ഗ കുറിച്ചത്. തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു, ഇതിനെതിരെയാണ് വിമർശനം ഉണ്ടായത്.

ദുര്ഗ കൃഷ്ണയുടെയും കൃഷ്ണ ശങ്കറിന്റെയും പുതിയ ചിത്രം കുടുക്കിൽ ആണ് ദുര്ഗ കൃഷ്ണയെ കൃഷ്ണ ശങ്കർ ലിപ് ലോക്ക് ചെയ്യുന്നത്, ഇത് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ദുർഗ കൃഷ്ണൻ, കൃഷ്ണ ശങ്കർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം കോവിഡ് മഹാമാരിക്കൊപ്പം ജീവിക്കുന്ന പുത്തൻ ജനതയുടെ കഥ പറയുന്ന സിനിമയാണ്, കുടുക്കിന്റെ ഷൂട്ടിംഗ് ഞാൻ വളരെയധികം ആസ്വദിച്ചു. ഞാനും കിച്ചുവും ആദ്യമായാണ് കാണുന്നത്, അവിടെ വെച്ച് ഞങ്ങളുടെ സൗഹൃദം നന്നായി വളർന്നു. ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അദ്ദേഹം. എന്റെ കുടുംബവുമായും കിച്ചുനു നല്ല അടുപ്പമുണ്ട്. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം തന്നെയാണെന്ന് പറയാം,

ലിപ് ലോക്കിന് മുമ്പ് കിച്ചുവിന് മോസ്ചറൈസര്‍, പെര്‍ഫ്യും ഒക്കെ അടിപ്പിക്കും. ഞാൻ മുമ്പ് രണ്ട് സിനിമയിൽ ചെയ്തിട്ടുണ്ട്. കിച്ചുവിന് നാണമായിരുന്നു. സിനിമയ്ക്ക് സ്ക്രിപ്റ്റുണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും. ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ടെന്നാണ് സംവിധായകൻ ബിലഹരി പറഞ്ഞത്, നാണമുണ്ടായിരുന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോള്‍ വൻ പെര്‍ഫോമൻസായിരുന്നുവെന്നും ദുര്ഗ പറഞ്ഞിരുന്നു

ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനം, പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.