തന്റെയും നസ്രിയയുടെയും പേരിൽ വന്ന ഗോസ്സിപ്പിനോട് പ്രതികരിച്ച് ദുൽഖർ

മലയാളത്തിലെ മുൻനിര നായികന്മാരിൽ ഒരാൾ ആണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി ആണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ ചിത്രത്തിൽ വലിയ രീതിയിൽ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. എങ്കിൽ പോലും പിന്നീടുള്ള ചിത്രങ്ങളിൽ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞതോടെ താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. അതിനു ശേഷം മലയാള സിനിമയിൽ ദുൽഖർ സൽമാൻ എന്ന നടന്റെ വളർച്ചയാണ് പ്രേക്ഷകർ കണ്ടത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും എല്ലാം നായകനായി അഭിനയിച്ച് തകർക്കുകയാണ് ഇന്ന് ദുൽഖർ സൽമാൻ. തന്റെ സിനിമ കരിയറിൽ ഒരിക്കൽ പോലും മമ്മൂട്ടി എന്ന നടന്റെ മകൻ എന്ന പേരിൽ പ്രശസ്തി നേടാൻ ശ്രമിക്കാതെ തന്നെ തന്റെ സ്വന്തം കഴിവ് കൊണ്ട് തന്നെ അറിയപ്പെടാൻ ദുൽഖർ എന്നും ശ്രമിച്ചിരുന്നു. പെരുമാറ്റത്തിലോ അഭിനയത്തിന്റെ അച്ഛന്റെ ഒരു മാനറിസങ്ങളും ഉൾപ്പെടുത്താതെ തന്റേതായ രീതിയിൽ അഭിനയിക്കുന്ന ദുൽഖർ വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ യുവതാരനിരകളിൽ മുൻപന്തിയിൽ തന്നെയാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നതും.

അധികം ഗോസിപ്പ് കോളങ്ങളിൽ ഉൾപ്പെടാത്ത പേര് ആണ് ദുൽഖറിന്റേത്. എങ്കിൽ പോലും ഒരിക്കൽ ദുൽഖർ സൽമാന്റെ പേരും ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തിൽ ആണ് ദുൽഖർ ഇതിനെ കുറിച്ച് പറഞ്ഞത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എന്റെ പേരും ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. നസ്രിയയുടെ പേരും ചേർത്ത് ആയിരുന്നു അന്ന് എന്റെ പേര് പ്രചരിച്ചത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു തമിഴ് ചിത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ആണ് ഞങ്ങളുടെ പേരിൽ ഗോസിപ്പ് പ്രചരിച്ചത്. സത്യത്തിൽ ആ ഗോസിപ്പ് അറിഞ്ഞപ്പോൾ എനിക്ക് ചിരി ആണ് വന്നത്. കാരണം ഞാൻ നസ്രിയയെ ഒരു അനുജത്തി ആയി അല്ല കണ്ടത്, ഒരു കുഞ്ഞായിട്ടാണ് ഞാൻ അവളെ കാണുന്നത്. അപ്പോൾ അവളുടെ പേരും എന്റെ പേരും ചേർത്ത് ഇത്തരം വാർത്ത വന്നാൽ എങ്ങനെ ചിരിക്കാതിരിക്കും.

ഈ വാർത്ത നസ്രിയയും വീട്ടുകാരും അറിഞ്ഞപ്പോൾ അവരും ചിരിക്കുകയാണ് ചെയ്തത്. കാരണം ഞങ്ങൾ തമ്മിൽ ഉള്ള റിലേഷൻ എങ്ങനെ ഉള്ളത് ആണെന്ന് അവർക്ക് നന്നായി അറിയാം. ആ ഒറ്റ ഒരു തവണ മാത്രമേ എന്റെ പേരിൽ ഗോസിപ്പ് പ്രചരിച്ചിട്ടുള്ളു എന്നും ദുൽഖർ പറഞ്ഞു.