മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം അതാണ്

മലയാള സിനിമയിലെ യുവതാരയിൽ മുൻപന്തിയിൽ  നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. യുവതാരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന ദുൽഖർ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ സ്വന്തം കുഞ്ഞിക്ക ആകുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് ദുൽഖർ കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. പിതാവിന്റെ നിഴലിൽ ഒതുങ്ങി കഴിയാതെ സ്വന്തം കഴിവുകളിൽ കൂടി മുന്നേറിക്കൊണ്ടിരിക്കുന്ന ദുൽഖർ മറ്റ് താരപുത്രന്മാർക്കും ഒരു മാതൃക ആണ്. ദുൽഖറിനെ പോലെ തന്നെ നിരവധി ആരാധകർ ആണ് ദുൽഖറിന്റെ ഭാര്യ അമാലിനും ഉള്ളത്. മോഡൽ കൂടിയായ അമാലിന് സോഷ്യൽ മീഡിയയിലും നിരവധി ആരാധകർ ആണ് ഇപ്പോൾ ഉള്ളത്. ദുൽഖറും അമാലും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്ക് ഇടയിൽ ഉള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞു മറിയം കൂടി എത്തിയതോടെ ജീവിതം കൂടുതൽ നിറമുള്ളതായി എന്നാണ് ഇരുവരും പറയുന്നത്. ഇപ്പോഴും ദുൽഖർ നടത്തുന്ന വിദേശ യാത്രകളിൽ എല്ലാം അമാലും നിഴൽ പോലെ കൂടെ ഉണ്ടാകാറുണ്ട്.

ദുൽഖർ സൽമാൻ സിനിമയിൽ എത്തിയത് മുതൽ ഉള്ള  ആരാധകരുടെ ചോദ്യമാണ് എന്നാണ് ദുൽഖറും  മമ്മൂട്ടിയും ഒന്നിച്ചൊരു ചിത്രം ചെയ്യുന്നത് എന്ന്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഇരുവരും ഒന്നിച്ചൊരു ചിത്രം ചെയ്തിട്ടില്ല. എന്നാൽ അത്തരം  ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും. ഒരിക്കൽ ഒരു അഭിമുഖത്തിൽ അവതാരകൻ ഈ ചോദ്യം ദുൽഖറിനോട് ചോദിക്കുകയും ചെയ്തു. അതിനു ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വാപ്പിച്ചിയുടെ കൂടെ ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. എന്നാൽ അതിനു വാപ്പിച്ചി കൂടി സമ്മതിക്കണ്ടേ? വാപ്പിച്ചി അതിനു സമ്മതിക്കാത്തത് നല്ല ഉദ്ദേശത്തോടെ തന്നെയാണ്. വാപ്പിച്ചിയോട് അതിനെ കുറിച്ച്  സംസാരിക്കുമ്പോൾ സമയം ആയിട്ടില്ല എന്നാണ് വാപ്പിച്ചി പറയുന്നത്.

ഇപ്പോൾ ഞങ്ങൾ രണ്ടു പേരും രണ്ടു തരത്തിൽ ഉള്ള സിനിമകൾ ആണ് ചെയ്യുന്നത്.  ഞങ്ങൾക്ക് വേണ്ട സിനിമകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഉണ്ട്. എന്നാൽ  ഒന്നിച്ചുള്ള സിനിമ ചെയ്യുമ്പോൾ ഞങ്ങൾ രണ്ടു പേർക്കുമുള്ള സ്വാതന്ത്രം കുറയും എന്നും ദുൽഖർ പറഞ്ഞു.