സത്യം എന്താണെന്ന് അറിഞ്ഞാൽ അവരാരും കൂടെ കാണില്ല

ദുൽഖർ സൽമാനെ അറിയാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. യുവതാരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന ദുൽഖർ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ സ്വന്തം കുഞ്ഞിക്ക ആകുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് ദുൽഖർ കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. പിതാവിന്റെ നിഴലിൽ ഒതുങ്ങി കഴിയാതെ സ്വന്തം കഴിവുകളിൽ കൂടി മുന്നേറിക്കൊണ്ടിരിക്കുന്ന ദുൽഖർ മറ്റ് താരപുത്രന്മാർക്കും ഒരു മാതൃക ആണ്. ദുൽഖറിനെ പോലെ തന്നെ നിരവധി ആരാധകർ ആണ് ദുൽഖറിന്റെ ഭാര്യ അമാലിനും ഉള്ളത്. മോഡൽ കൂടിയായ അമാലിന് സോഷ്യൽ മീഡിയയിലും നിരവധി ആരാധകർ ആണ് ഇപ്പോൾ ഉള്ളത്. ദുൽഖറും അമാലും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകർക്ക് ഇടയിൽ ഉള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞു മറിയം കൂടി എത്തിയതോടെ ജീവിതം കൂടുതൽ നിറമുള്ളതായി എന്നാണ് ഇരുവരും പറയുന്നത്. ഇപ്പോഴും ദുൽഖർ നടത്തുന്ന വിദേശ യാത്രകളിൽ എല്ലാം അമാലും നിഴൽ പോലെ കൂടെ ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ ദുൽഖർ അമലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇൻഡസ്ട്രിയിൽ വന്നു അഞ്ചാറ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ആളുകൾ ഒക്കെ എന്റെ അടുത്ത് വന്നു ഫോട്ടോ എടുക്കാൻ ഒക്കെ തുടങ്ങി. ഇത് കാണുമ്പോൾ അമാൽ എന്നോട് ചോദിക്കും എന്തിനാണ് ആളുകൾ വന്നു നിങ്ങളുടെ കൂടെ ഫോട്ടോ എടുക്കുന്നത് എന്ന്, അപ്പോൾ ഞാൻ പറയും ഞാൻ സിനിമയിൽ ഒക്കെ അഭിനയിക്കുന്നതല്ലേ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് കൊണ്ടാണ് വന്നു ഫോട്ടോ എടുക്കുന്നത് എന്ന്. അത് കേക്കുമ്പോൾ അവൾ പറയും, ഓഹ് ഞാൻ അത് മറന്നു പോയി എന്ന്. സത്യത്തിൽ അവൾ അങ്ങനെ ആണ്. വീട്ടിൽ ഒരിക്കലും ഞാൻ ഒരു സിനിമ നടൻ ആണ് എന്ന രീതിയിൽ അവൾ എന്നോട് പെരുമാറാറില്ല.

കുറച്ച് നാളുകൾ കൂടി കഴിഞ്ഞപ്പോൾ എനിക്ക് അത്യാവശ്യം ഗേൾസ് ഫാൻസ്‌ ഒക്കെ ആയി. ആളുകൾ എന്റെ നല്ലവശങ്ങൾ പറയാൻ തുടങ്ങി. ഇത് കാണുമ്പോൾ അവൾ പറയും, സത്യത്തിൽ നിങ്ങൾ ആരാണെന്നും നിങ്ങളെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയും ഞാൻ മാത്രമല്ലേ, അവർ കൂടി സത്യങ്ങൾ ഒക്കെ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ ആരും നിങ്ങൾക്കൊപ്പം കാണില്ല, ഈ ഞാൻ മാത്രമേ കാണു എന്ന്. അവൾ പറഞ്ഞത് സത്യം തന്നെ ആണ്. ഞാൻ ആരാണെന്നും എന്റെ പോസിറ്റീവും നെഗറ്റീവും എന്തൊക്കെ ആണെന്നും എന്നെ കുറിച്ച് പൂർണ്ണമായി മനസ്സിലാക്കിയിട്ടുള്ള ഏക വ്യക്തി അവൾ മാത്രം ആണെന്നും ദുൽഖർ പറഞ്ഞു.