ഈ വീട് അത്ര പെട്ടന്ന് ഒന്നും മലയാളികൾ മറക്കാൻ വഴിയില്ല


മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച ചിത്രം ആയിരുന്നു ദൃശ്യം. ആദ്യ അൻപത് കോടി ക്ലബ്ബിൽ കയറിയ ചിത്രം എന്ന റെക്കോർഡ് ആണ് ദൃശ്യം സ്വന്തമാക്കിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ജോർജ് കുട്ടിയേയും കുടുംബത്തിന്റെയും അത്ര പെട്ടന്ന് ഒന്നും മലയാള സിനിമ പ്രേമികൾ മറക്കില്ല എന്നതാണ് സത്യം. മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ ഹിറ്റ് ആയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. ആദ്യ ഭാഗത്തോടെ നീതി പുലർത്തിക്കൊണ്ടുള്ള രണ്ടാം ഭാഗത്തിനും ആരാധകർ ഏറെ ആയിരുന്നു. മികച്ച ക്ളൈമാക്സ് തന്നെ ആണ് രണ്ടാം ഭാഗത്തിനും ജീത്തു ജോസഫ് നൽകിയത്. ജോർജ് കുട്ടിയേയും വീടിനെയും കേന്ദ്രീകരിച്ച് പറയുന്ന കഥയിൽ ജോർജ് കുട്ടിയുടെ വീടായി കാണിക്കുന്ന വീണ്ടും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഈ വീടിന് പോലും ഫാൻസ്‌ ഉണ്ടെന്നുള്ളതാണ് സത്യം.

ഇപ്പോഴിതാ ഈ വീടിന്റെ മുന്നിൽ സ്ഥാപിച്ച ഒരു കട്ട് ഔട്ട് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ദൃശ്യം ലൊക്കേഷൻ ആയിരുന്നു ഈ വീട് എന്ന കാരണം കൊണ്ട് ഇന്നും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട് ഈ വീട്. അത് കൊണ്ട് തന്നെ ആണ് ഈ വീട് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. നിരവധി ആരാധകർ ഉള്ള ഈ വീടിന്റെ ഇപ്പോഴത്തെ ചിത്രം വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ച ആയിരിക്കുകയാണ്.

ജോർജ്കുട്ടി കട്ട മെസ്സി ഫാനാണ് എന്ന തലക്കെട്ടോടെ ആണ് വീടിന്റെ ചിത്രം പ്രേഷകരുടെ ഇടയിലേക്ക് രാഹുൽ മാധവൻ എന്ന ആരാധകൻ എത്തിച്ചത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആണ് ആരാധകൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്. ജോർജ്ജ്‌ കുട്ടി അന്ന് ചെയ്ത ഡ്രിബ്ളിംഗിനു മുന്നിൽ മെസ്സിയൊക്കെ എന്ത്? വേൾഡ് കപ്പൊക്കെ എന്തോന്ന് കപ്പ്?

ചാനലിൽ രാത്രി പടം ഇല്ല. ഫുഡ്ബോൾ കഴിയുന്നത് വരെ, ഗീതാ പ്രഭാകർ വന്ന് പൊളിച്ചു കളയാതെ നോക്കണം, അങ്ങേര് അപ്പൊ കെ എസ് ഇ ബി ഫാനും ആണോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ദൃശ്യം സിനിമ വലിയ രീതിയിൽ തന്നെ ആരാധകരുടെ ഇടയിൽ സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ് ഈ പോസ്റ്റ്.