മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച ചിത്രം ആണ് ദൃശ്യം. മലയാളത്തിൽ ആദ്യ അൻപത് കോടി ക്ലബ്ബിൽ കയറുന്ന ചിത്രം എന്ന റെക്കോർഡ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സ്വന്തമാക്കിയിരുന്നു. വലിയ വിജയം ആണ് ചിത്രം നേടിയത്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരു പോലെ ത്രസിപ്പിക്കും വിധത്തിൽ കഥ പറഞ്ഞ ചിത്രത്തിന്റെ രണ്ടാം ഭാഗവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആദ്യ ഭാഗത്തിന് ലഭിച്ചതിനേക്കാൾ മികച്ച സ്വീകാര്യത ആണ് ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ചത്. ഒരു പക്ഷെ ആദ്യ ഭാഗങ്ങൾക്ക് മികച്ച സ്വീകാര്യത കിട്ടുന്ന ചിത്രത്തിന്റെ ഒക്കെ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ എട്ടു നിലയിൽ പൊട്ടുന്നതാണ് മിക്കപ്പോഴും കാണുന്നത്. എന്നാൽ ഇവിടെ ആദ്യ ഭാഗത്തേക്കാൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് രണ്ടാം ഭാഗം നേടിയത്.
നിരവധി റെക്കോർഡുകൾ ആണ് ചിത്രം നേടിയത്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മീന ആണ് നായിക വേഷത്തിൽ എത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.
ഇന്തോനേഷ്യന്‍ ഭാഷയിലേയ്ക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ദൃശ്യം’ മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് ആന്റണി തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ജക്കാര്‍ത്തയിലെ പിടി ഫാല്‍ക്കണ്‍ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നതെന്നും ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ‘ദൃശ്യം’ റീമേക്ക് ചെയ്തു കഴിഞ്ഞുവെന്നും താരം കുറിച്ച്.
കൂടാതെ, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ‘ദൃശ്യ’മാണെന്നും ആന്റണി പറയുന്നു. മോഹന്‍ലാല്‍ സര് അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, ‘ദൃശ്യം’ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നുവെന്നുമാണ് ആന്റണി തന്റെ ഫേസ്ബുക്കിൽ കൂടി പറഞ്ഞു അവസാനിപ്പിച്ചത്.