ദൃശ്യം സിനിമ കണ്ടു കയ്യടിച്ചവർ ഈ കാര്യം ശ്രദ്ധിച്ചിരുന്നോ


ദൃശ്യം സിനിമയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദൃശ്യം സിനിമയിലേ ആരും പറയാത്ത എന്തിന് പറയുന്നു സംവിധായകൻ ജിത്തു ജോസഫ് പോലും മറന്ന മൊബൈൽ കടയിലെ പയ്യൻ അല്ലകിൽ മാമൻ പോലീസ് എല്ലാരെയും പിടിച്ചു ചോത്യം ചെയ്തപ്പോ പറഞ്ഞത് അന്ന് ജോർജ് കുട്ടി പാറേപള്ളിയിൽ പോയി എന്നലേ.

എന്നാൽ മൊബൈൽ ആ കടയിൽ ആണ് മൊബൈൽ ഓൺ ആയതു തൊടുപുഴയിൽ അപ്പോ ആ ഓൺ ആയ സ്ഥലത് ഉള്ള ഇ കടയിൽ അന്നേ ദിവസം ഇ ഫോട്ടോയിൽ കാണുന്ന ആൾ വന്നോ എന്ന് ആ പയ്യൻ അല്ലെ വേണ്ട ആ മാമനോട് ചോദിച്ചാൽ വന്നു എന്നു അല്ലെ പറയു. അപ്പോ ജോർജ്കുട്ടിയുടെ പാറേപള്ളിയിൽ കഥ പൊളിയിലെ. ഇ ചെറിയ കാര്യം വിട്ടു പോയ പോലീസ്കാർ എന്ത് മണ്ടൻമാർ ആണ്.

വെറുതെ അല്ല മോൻ കുഴിയിൽ ആയത് ഐ ജി ആണ് പോലുംഐ ജി. തലപുകഞ്ഞു ആലോചിച്ചു അന്നേ ദിവസം ജോർജ്കുട്ടി എവിടെ പോയി എന്ന് അപ്പോ ഒന്നും ഇ കാര്യം ഓർത്തില്ല പോലും എനിക്ക് അതല്ല സംശയം. ഇത്രയും വലിയ കേസ് എന്ത് തന്നെ ആയാലും ന്യൂസിൽ വന്നു അപ്പോ ഇ മൊബൈൽ കടകാരൻ മാമൻ ജോർജ്കുട്ടിയുടെ ഫോട്ടോ കണ്ടിലെ. ഇനി ഇപ്പോ വരുണിനെ പോലെ ആ മാമനും കുഴിയിൽ പോയോ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഒന്ന്- കടയിൽ വരുന്ന എല്ലാവരെയും അയാൾ ഓർക്കണം എന്നില്ല രണ്ട്- ഫോണ് എവിടെയാണെന്ന് ടവർ ലൊക്കേഷൻ വെച്ചാണ് മനസ്സിലാവുക. അല്ലാതെ ഏതു കടയിൽ ആണെന്നൊന്നും കാണിക്കില്ല, അത് തെളിവ് ആകണം എങ്കിൽ ആ മൊബൈൽ പോലീസിന് കിട്ടണം നോർത്ത് ഇന്ത്യൻ ലോറിയിൽ പോയ ഒരു സാധാരണ നോക്കിയ മൊബൈൽ എങ്ങനെ കിട്ടാൻ ആണ്.

ദൃശ്യം 3ൽ ഇതായിരിക്കും ചർച്ചയാവാൻ പോകുന്നത് പോലീസ് സ്റ്റേഷന്റെ അടിയിൽ കിടന്ന ബോഡിയുടെ കഥ വരെ പുറത്ത് വന്നില്ലേ അപ്പൊ തേർഡ് പാർട്ടിൽ ഇതൊക്കെ ആയിരിക്കും പറയാൻ പോകുന്നത്, ഒരു കടയിൽ ഡെയിലി എത്ര പേര് വന്ന് പോകുന്നതാ. അങ്ങനെ ഓർത്തിരിക്കാൻ പറ്റുമോ പിന്നെ ന്യൂസ്‌ വരുന്നതും ചോദ്യം ചെയ്യുന്നതുമൊക്കെ ആഴ്ച്ചകൾ കഴിഞ്ഞിട്ടാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.