അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആ നാലാം ക്‌ളാസുകാരന്റെ കൂർമ്മ ബുദ്ധി അവിടെ തീരില്ലായിരുന്നോ


ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയതെന്നാണെന്ന് ചോദിച്ചാല്‍ സിനിമാപ്രേമികള്‍ കൃത്യമായി ഉത്തരം പറയും ആഗസ്റ്റ് രണ്ടാണെന്ന്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു ജീത്തു ജോസഫ് ചിത്രമായ ദൃശ്യം. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, ആശ ശരത്ത്, അനീഷ് ജി മേനോന്‍, ഷാജോണ്‍, നീരജ് മാധവ്, റോഷന്‍ ബഷീര്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിരയായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുജിത്ത് വാസുദേവായിരുന്നു സിനിമാട്ടോഗ്രാഫി. ഡിസംബര്‍ 19നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്.  തിരക്കഥയിലായാലും താരങ്ങളുടെ അഭിനയത്തിലായാലും നിറഞ്ഞ കൈയ്യടി നേടിയ സിനിമയായിരുന്നു ദൃശ്യം.

പുലിമുരുകന് മുന്‍പ് ബോക്‌സോഫീസ് റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്തായിരുന്നു ദൃശ്യം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹാളി പതിപ്പിലും ചിത്രമെത്തിയിരുന്നു. അതുവരെയുള്ള സിനിമാചരിത്രത്തെ മാറ്റിമറിച്ചാണ് ദൃശ്യമെത്തിയത്. കുടുംബ പ്രേക്ഷകര്‍ നെഞ്ചേറ്റിയ സിനിമ കലക്ഷനിലും ഏറെ മുന്നിലായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളിലൊന്നായ മോഹന്‍ലാലും മീനയും വീണ്ടും ഒരുമിച്ചെത്തിയപ്പോള്‍ ആരാധകര്‍ അതാഘോഷമാക്കി മാറ്റുകയായിരുന്നു. 50 കോടിയും 100 കോടിയുമൊക്കെ മലയാളത്തിന് കേട്ടുകേള്‍വിയായിരുന്ന ഒരു കാലമുണ്ടായിരുന്നു.

അതി മലയാളത്തിലും സാധ്യമാവുമെന്ന് തെളിയിച്ച സിനിമയായിരുന്നു ഇത്. ആദ്യമായി 50 കോടി ക്ലബില്‍ ഇടം നേടിയ സിനിമയാണ് ദൃശ്യം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ദൃശ്യം നിര്‍മ്മിച്ചത്. മലയാളത്തിലെ ആദ്യ 50 കോടി എന്ന നേട്ടത്തിന് ദൃശ്യം വഴി തെളിയിച്ചപ്പോള്‍ ആന്റണിയായിരുന്നു അതിന് നേതൃത്വം നല്‍കിയത്. സസ്‌പെന്‍സ് നിലനിര്‍ത്തിയുള്ള സിനിമയുടെ പ്രയാണത്തില്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. അവകാശ വാദങ്ങളൊന്നുമില്ലാതെ തിയേറ്ററുകളിലേക്കെത്തിയ സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിൽ ദൃശ്യം 2 വരുന്നുവെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു, ആമസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്തത്.

ആദ്യ ഭാഗത്തിലേതു പോലെ തന്നെ മികച്ച പ്രകടനമാണ് രണ്ടാംഭാഗത്തിലും മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കു നൽകിയത്. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് ഒരു സംശവുമായി എത്തിയിരിക്കുകയാണ് സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ. ഇത്ര വലിയ കേസ് ആയിട്ടുകൂടി എന്തുകൊണ്ട് കോടതിയിൽ പ്രതിഭാഗം ഒരു നുണപരിശോധന file ചെയ്തില്ല. ജഡ്ജി ഒരു നുണപരിശോധന വിധിച്ചാൽ അവിടെ തീരും ആ 4 ആം ക്ലാസ് കാരന്റെ കൂർമ്മ ബുദ്ധി എന്നാണ് പോസ്റ്റിൽ പറയുന്നത്, എന്നാൽ ഇതിനു മറുപടി പ്രേക്ഷകർ തന്നെ നൽകുന്നുണ്ട്. ദൃശ്യം 1 ഇൽ ആശാ ശരത് പറയുന്നുണ്ട്, കൃത്യമായി തെളിവ് ഇല്ലാതെ നുണ പരിശോധന പറ്റില്ല എന്ന്, എന്നാണ് നിരവധി ആളുകൾ ഇതിന് നൽകുന്ന മറുപടി.