പുട്ട് പാട്ടുമായി മംമ്ത, കയ്യടിച്ച് മലയാളികളും

മലയാളികളുടെ മേശപ്പുറത്ത് മിക്ക ദിവസങ്ങളിലും കാണുന്ന പ്രഭാത ഭക്ഷണം ആണ് പുട്ട്. പുട്ട് എന്ന് പറഞ്ഞാൽ തന്നെ മലയാളികൾക് ഒരു ആവേശം ആണ്. തയാറാക്കാൻ വളരെ എളുപ്പം ഉള്ള  പലഹാരം എന്നതാണ് പുട്ടിനെ മറ്റ് പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.പല കോമ്പിനേഷൻസ് ആണ് പുട്ടിനു ഉള്ളത്. ഏത് തരം കാറുകൾക്കും ഒപ്പം പുട്ട് കഴിക്കാം എന്നതും ഈ പലഹാരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അത് കൊണ്ട് തന്നെ പുട്ട് മലയാളികളുടെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നാണ് എന്ന് തന്നെ പറയാം. ഇപ്പോഴിതാ കുറച്ച് ദിവസങ്ങളായി പുട്ടിനെ കുറിച്ചുള്ള ഒരു ഗാനം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പുട്ടിനെ കുറിച്ചുള്ള എന്ത് ഗാനം വന്നാലും അവയെല്ലാം മലയാളികൾ ഇരുകൈകളും നീറ്റ്റിയാണ് സ്വീകരിക്കാറുള്ളത്. അത് പോലെ തന്നെ ഈ ഗാനവും ഇപ്പോൾ മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മംമ്ത മോഹൻദാസ് ഡബിൾ ഹോഴ്സ് എന്ന കമ്പനിക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത്.

മംമ്തയുടെ ഗാനം മാലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ് ഇപ്പോൾ. പരസ്യത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിൽ ഒരു പുട്ട് പാട്ട് ഇറക്കിയതെങ്കിലും പാട്ട് മലയാളികൾക്കിടയിൽ വലിയ ശ്രദ്ധയാണ് നേടിയെടുത്തിരിക്കുന്നത്. പരസ്യ ഗാനത്തിനേക്കാൾ ഉപരി പുട്ട് പാട്ട് എന്നാണ് ഈ ഗാനം ഇപ്പോൾ അറിയപ്പെടുന്നത്.സോഷ്യൽ മീഡിയയിലും ഈ ഗാനത്തിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനോഹരമായ രീതിയിൽ ആണ് ഗാനത്തിനൊത്ത് രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിലെ വരികൾ മനു മഞ്ജിത്തും ഈണം പകർന്നിരിക്കുന്നത് പി. എസ് ജയ്ഹരിയുമാണ്.

പുട്ടിനെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന മലയാളികൾ തന്നെ ഈ പുട്ട് പാട്ട് ഇപ്പോൾ വൈറൽ ആക്കിയിരിക്കുകയാണ്. മുന്പും പുട്ടിനെകുറിച്ചുള്ള ഗാനങ്ങൾ ഒക്കെ പുറത്തിറങ്ങിയിരുന്നു. അവയെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും സ്വീകാര്യത ലഭിച്ച ഒരു പരസ്യഗാനം വേറെ ഇല്ല എന്ന് തന്നെ പറയാം. ഈ പുട്ട് പാട്ട് ഇപ്പോൾ യൂട്യുബിലും ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ഗാനം ഇപ്പോൾ ഏറ്റുപാടിക്കൊണ്ടിരിക്കുന്നത്. ഗായികയായി മാത്രമല്ല മംമ്ത ശ്രദ്ധ നേടിയിരിക്കുന്നത്. പുട്ടിന്റെ പരസ്യത്തിലും താരം അഭിനയിക്കുന്നുണ്ട്.