കിടിലൻ ഫോട്ടോഷുമായി ദിയ കൃഷ്ണ, ചിത്രങ്ങൾ വൈറൽ


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയത്തിൽ സജീവമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനെ പോലെ ആരാധകർ ഉണ്ട് കൃഷ്ണ കുമാറിന്റെ കുടുംബത്തിനും. താരത്തിന്റെ ഭാര്യ സിന്ധുവിന്റെയും നാല് പെൺമക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും താൽപ്പര്യം ഏറെ ആണ്. കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് താരത്തിന്റെ പെൺമക്കളും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്.

അതിൽ അഹാന കൃഷ്ണൻ നായികയായി തിളങ്ങുകയാണ് ഇപ്പോൾ മലയാള സിനിമയിൽ. ബാക്കി മൂന്നു പേരും അഭിനയത്തിൽ സജീവമാണ് എങ്കിലും താരത്തിന്റെ രണ്ടാമത്തെ മകൾ ദിയ ഇത് വരെ സിനിമയിൽ തുടക്കം കുറിച്ചിട്ടില്ല. എങ്കിൽ പോലും കലാ രംഗത്ത് സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താര കുടുംബം തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇവയ്‌ക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നതും. അത് കൊണ്ട് തന്നെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ മുടങ്ങാതെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുമുണ്ട്. ഇത്തരത്തിൽ ഇവർ നടത്തുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ ദിയ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സ്ലീവ്ലെസ്സ് ഗൗണിൽ മനോഹരമായ ചിത്രങ്ങൾ ആണ് ദിയ പങ്കുവെച്ചിരിക്കുന്നത്. അൽപ്പം ഹോട്ട് ലുക്കിൽ ഉള്ള ഈ ചിത്രത്തിന് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ഗ്ലാമറസ് ആയുള്ള ചിത്രങ്ങൾ ദിയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ടെങ്കിലും ഇത് കുറച്ച് കടന്നു പോയി എന്നാണ് ചില ഫേസ്ബുക്ക് അമ്മാവന്മാരുടെ കമെന്റ്. എന്തായാലും ദിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുകയാണ്.