പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ദിവ്യ ഉണ്ണി. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി തന്നെ നിന്ന താരം എന്നാൽ പിന്നീട് മലയാള സിനിമയിൽ നിന്ന് പതുക്കെ അപ്രത്യക്ഷം ആകുകയായിരുന്നു. നിരവധി സിനിമകളിൽ ആണ് ദിവ്യ ഉണ്ണി കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ ദിവ്യ ഉണ്ണിക്ക് കഴിഞ്ഞു. അഭിനയത്തേക്കാൾ കൂടുതൽ താരം ശോഭിച്ചത് നൃത്തത്തിൽ ആണ്.
വർഷങ്ങൾ കൊണ്ട് നൃത്തവിദ്യാലയം നടത്തി വരുകയാണ് താരം. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും താരം നൃത്തത്തിൽ സജീവമായി തന്നെ നിൽക്കുകയാണ്. സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു എങ്കിലും താരം വിദേശത്ത് നൃത്ത വിദ്യാലയം നടത്തി വരുകയായിരുന്നു. അടുത്തിടെ ആണ് താരം രണ്ടാമത് വിവാഹ മോചനം നേടിയതും പുനർ വിവാഹിത ആയതും.
ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദിവ്യ ഉണ്ണി. മലയാള സിനിമയിൽ ‘സ്ക്കൂട്ടർ ഓടിക്കുന്ന യുവതി/സ്ത്രീ’ എന്ന ട്രെൻഡ് സത്യത്തിൽ കൊണ്ടു വന്നത് ദിവ്യാ ഉണ്ണിയാണ്. സ്കൂട്ടർ ഓടിക്കുന്ന പെണ്ണുങ്ങൾക്ക് അന്ന് റോൾ മോഡൽ ദിവ്യ ഉണ്ണി ആയിരുന്നു.
ഇപ്പഴും ദിവ്യ ഉണ്ണിയെ കുറിച്ചു ഓർക്കുമ്പോൾ പഴയ ആ കൈനറ്റിക് ഹോണ്ട മനസ്സിൽ വരും. അഭിനയം നിർത്തിയെങ്കിലും ഇപ്പോൾ ഒരു രണ്ടാം വരവ് വന്നാലും ദിവ്യാ ഉണ്ണിക്ക് വേണ്ടി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അണിയറയിൽ ഒരുങ്ങും എന്നതിൽ സംശയം ഇല്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന്ലഭിക്കുന്നത്. ഇവൾ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നില്ല ഇവൾ മണിച്ചേട്ടൻ ഉള്ളത് കൊണ്ട് മാത്രം അഭിനയിക്കില്ല എന്ന് പറഞ്ഞവളാണ് അത്രയ്ക്ക് അഹങ്കാരം ഉള്ളവരുടെ സിനിമ പ്രേഷകർ എങ്ങനെ സ്വീകരിക്കും എന്നാണ് ഒരു കമെന്റ് വന്നിരിക്കുന്നത്.
`മാത്രമല്ല ഓവർ കോട്ട് കൊണ്ട് വന്നു ട്രെൻഡ് ആക്കിയതും ശ്രീമതി ദിവ്യ ഉണ്ണിയാണ്, ദിവ്യ ഉണ്ണി യ്ക്ക് മുമ്പേ കിനെറ്റിക്, ഓട്ടോ, കാർ ഒക്കെ ഓടിച്ചു മലയാള സിനിമയിൽ നിന്ന കല്പന ചേച്ചി യേ മറക്കരുത്. ആകാശ ഗംഗ, ചുരം, മറവത്തൂർ കനവു, പ്രണയ വർണങ്ങൾ, ഫ്രണ്ട്സ് എന്നീ ചുരുക്കം സിനിമകൾ മാത്രം ആണ് ദിവ്യ ഉണ്ണി എന്ന് കേൾക്കുമ്പോ ഓർമ വരുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.