പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് ദിവ്യ ഉണ്ണി. ഒരു കാലത്ത് ഒട്ടു മിക്ക മുൻനിര നായകന്മാർക്ക് ഒപ്പവും സിനിമ ചെയ്യാൻ അവസരം ലഭിച്ച താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. അഭിനയത്തേക്കാൾ നൃത്തത്തിൽ തന്റെ കഴിവ് തെളിയിച്ച താരം സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുകയാണ്. ഇന്നും ദിവ്യ ഉണ്ണി സമ്മാനിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്തവ തന്നെ ആണ്.
വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം തന്റെ നൃത്ത വിദ്യാലയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന ഒരു സമയത്ത് കലാഭവൻ മണിയുടെ നായിക ആകാനുള്ള അവസരം ദിവ്യ ഉണ്ണി നിഷേധിച്ചതിന്റെ പേരിൽ ഇന്നും താരം വേട്ടയാടപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കുറച്ച് കലാഭവൻ മണി ഫാൻസ് ഇന്നും വേട്ടയാടുന്ന നടി. വർഷങ്ങൾക്ക് മുൻപ് മണിയുടെ നായികയാവൻ ഇവർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചു ഇന്നും ചില മണി ഫാൻസ് ഇവരെ ആക്രമിക്കുന്നത് കാണാം. മണിയുടെ പടങ്ങൾ ഈ ഫാൻസ് കണ്ടിരുന്നു എങ്കിൽ അതൊന്നും മാലപടക്കം പോലെ പൊട്ടിലായിരുന്നു.
ഇന്ദ്രൻസിന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച ആശ ശരത്തിന് പക്ഷെ ഇങ്ങനെ അറ്റാക് കിട്ടുന്നത് കണ്ടിട്ടില്ല. ദിവ്യ ഉണ്ണി, അവരുടെ പ്രതാപകാലത്ത് മികച്ച വേഷങ്ങൾ ചെയ്ത നടിയാണ്. അതൊക്കെ വിസ്മരിച്ചു ചുമ്മാ മണി ഫാൻസ് ചെയുന്ന പ്രവർത്തിയോട് യോജിപ്പില്ല. നിങ്ങൾക്ക് പ്രിയപ്പെട്ട ദിവ്യ ഉണ്ണി കഥാപാത്രങ്ങൾ പങ്ക് വെയ്ക്കു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്.
കലാഭവൻ മണിയോടൊപ്പം അഭിനയിക്കാൻ ഇവർ വിസമ്മതിച്ചതായി അങ്ങനെയൊരു വാർത്ത ഉണ്ടായിരുന്നു പക്ഷേ അത് സത്യമല്ല എന്നതാണ് യാഥാർത്ഥ്യം ഇവർ ഉസ്താദ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് കലാഭവൻ മണിയുടെ ആ സിനിമ വന്നത് ഡേറ്റ് തർക്കം മൂലമാണ് അവർ അത് വേണ്ട എന്ന് വച്ചത് ആൾക്കാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണ് എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ പങ്കുവെച്ച കമെന്റ്.