പൂളിൽ ആർത്തുല്ലസിച്ച് ദിവ്യ പ്രഭ, ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ

സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിക്കുകയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്ത താരമാണ് ദിവ്യ പ്രഭ. ടേക്ക് ഓഫിലേയും തമാശയിലേയുമെല്ലാം പ്രകടനങ്ങളിലൂടെ ദിവ്യ ആരാധകരുടെ കെെയ്യടി നേടിയിരുന്നു. തമാശയിലെ മൂന്ന് നായികമാരിലൊരാളായിരുന്നു ദിവ്യ. സീരിയലിലെ പ്രകടനം ദിവ്യയ്ക്ക് സംസ്ഥാന പുരസ്കാരമടക്കം നേടിക്കൊടുത്തിരുന്നു. പൊതുവെ നാടന്‍ വേഷങ്ങളിലും മറ്റുമാണ് ദിവ്യ എത്താറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ പൂൾ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സ്വിമ്മിങ് പൂളിൽ നിന്നുമുള്ള ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലും സീരിയലിലും അഭിനയിച്ച് തെളിയിച്ചിട്ടുള്ള ദിവ്യയുടെ ആദ്യ ചിത്രം ലോക്പാല്‍ ആയിരുന്നു. പിന്നീട് മുംബെെ പോലീസ്, നടന്‍, ഇതിഹാസ, വേട്ട തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചിരുന്നു, ടേക്ക് ഓഫിലൂടെ കെെയ്യടി നേടിയ ദിവ്യ തമാശയിലൂടെയും പ്രേക്ഷരുടെ സ്നേഹം സ്വന്തമാക്കി. പിന്നീട് പ്രതി പൂവന്‍കോഴി, മാലിക്ക് തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മാലിക്കിലാണ് താരം അവസാനമായി അഭിനയിച്ചത്. മൂന്ന് സീരിയലിലും അഭിനയിച്ചിട്ടുണ്ട് ദിവ്യ പ്രഭ. ഇതില്‍ ഫ്ളവേഴ്സ് ചാനലിലെ ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ പ്രകടനത്തിന് 2015 മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു. തീയേറ്ററിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ ദിവ്യയ്ക്ക് നിരവധി ആരാധകർ ആണ് ഉള്ളത്, തന്റെ സോഷ്യൽ മീഡിയയിൽ ദിവ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരുന്നത്, രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന സിനിമയിലെ കഥാപാത്രവും ടേക്ക് ഓഫീസിലെ നഴ്സിംഗ് വേഷവും വലിയ പ്രശംസയാണ് താരത്തിന് നേടിക്കൊടുത്തത്.