എസ് എൻ ഷജീം എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പോലീസിനോട് കടുത്ത വൈരാ ഗ്യ വി രോധം കൊണ്ട് നടക്കുന്ന മറ്റൊരു സംവിധായകൻ ഈ മലയാളത്തിലില്ല. മംഗലശ്ശേരി നീലകണ്ഠൻ പോലീസിനോട് പറയുന്നത് സ്ഥലം മാറ്റികളയുമെന്നല്ല മറിച്ച് കൊല്ലാനും മടിക്കില്ല എന്നാണ്. രണ്ടാം ഭാഗത്തിൽ യൂണിഫോമിലുള്ള എസ്പി നടുറോഡിൽ തല്ല് വാങ്ങുന്നു.
നരസിംഹത്തിൽ ഡിവൈഎസ്പി കഥാപാത്രത്തെ തന്റെ സ്വാധീനം ഉപയോഗിച്ച് വിളിച്ചു വരുത്തി തല്ലുന്നു. വല്ല്യേട്ടനിൽ പോലീസിനെ വീട്ടിൽ കയറി സ്വന്തം വീട്ടുകാരുടെ മുന്നിലിട്ടാണ് പണി. ബ്ലാക്കിൽ പോലീസ് തന്നെ ഗുണ്ടയാണ്. അതിൽ ഒരു എസ്ഐ കഥാപാത്രം കുത്തുകൊണ്ട് മരിക്കുന്നുണ്ട്. സ്പിരിറ്റിൽ അടി കൊടുക്കിന്നില്ലെങ്കിലും നല്ല കണക്കിന് വിമർശിക്കുന്നുണ്ട്.
ലോഹത്തിൽ പോലീസിന്റെ വൻ സന്നാഹങ്ങളെ പരിഹസിച്ചു എയർപോർട്ട് വഴി നിസാരമായി മുങ്ങുന്നു. പുത്തൻപണത്തിൽ മന്ത്രിയെ കൊന്ന അധോലോക നായകൻ പോലീസിനെ ക്വാർട്ടേഴ്സിൽ കയറി അടി കൊടുത്തിട്ടാണ് പോകുന്നത്. അയ്യപ്പനും കോശിയിൽ തനിക്ക് വഴങ്ങാത്ത അഭിനയത്തിലൂടെ എസ്ഐയെ പണിയാൻ നോക്കുന്നു. തിരക്കഥയും സംവിധാനവും മറ്റൊരാളായത് ആ സിനിമയുടെ ഭാഗ്യം.
എങ്കിൽ കോശിയും അയ്യപ്പനും ആയേനെ. ആദ്യകാലം മുതലേ ബ്രാഹ്മണ്യത്തിന്റെ കടുത്ത ആരാധകനായതിനാലാകാം. തമ്പുരാനും അടിയാളനും ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ലാത്തത് കൊണ്ടും ആയേക്കാം എന്നുമാണ് പോസ്റ്റ്. ബ്രാഹ്മണ്യമൊ, ഒറ്റ കഥപത്രമോ ഇതിൽ ബ്രാഹ്മണർ ഇല്ല. മുഹ്സിൻ പരാരി മുസ്ലിം കഥാപാത്രകളയും ഇസ്ലാമിനെയും നല്ല ചുറ്റുപാടിൽ അവതരിപ്പിച്ചാൽ മഹത്വരം എന്ന പറയുന്ന ടീംസാ, രഞ്ജിത്ത് ഹൈന്ദവതയും നായന്മാരെയും നല്ല രീതിയിൽ അവതരിപ്പിക്കുമ്പോൾ കൃമികടിയുമായി വരുന്നത്.
നിങ്ങൾക്കു അറിയാവുന്ന എത്ര ബ്രഹ്മിൻസ് മോശക്കാരാണ്? അവരുടെ ജീവിത രീതി എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ? വെറുതെ കുത്തിത്തിരിപ്പുമായി വന്നിരിക്കുകയാ. മനസ്സിലെ ഇങ്ങനത്തെ വിഷം ഒക്കെ മാറ്റി നല്ല ചിന്തകൾ വരുത്താൻ സർവേശ്വരനോട് പ്രാർത്ഥിക്ക്, അണ്ണാ, ഇതിൽ ഒറ്റ സിനിമയിൽ ആണ് നായകൻ ബ്രാഹ്മണൻ , രാവിലെ ഓരോ കുത്തിത്തിരുപ്പും കൊണ്ട് ഇറങ്ങിക്കോളും ഓരോ ജാ തി ഭ്രാ ന്തന്മാർ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.