ഞങ്ങൾ വിളിച്ചപ്പോൾ ഗൾഫ് ഷോയ്ക്ക് ആണെന്ന് പറഞ്ഞാണ് പിഷാരടി ഓടി വന്നത്

മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേശ് പിഷാരടി,തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്‌ക്കോ ചിന്തയ്‌ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണ് നടനും സംവിധായകനും അവതാരകനുമായ പിഷാരടി. സോഷ്യൽ മീഡിയയ്ക്ക് പിഷാരടി ക്യാപ്ഷൻ സിംഹമാണ്. രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി ചിത്രങ്ങൾക്ക് നൽകാറുള്ളത്. ഇപ്പോൾ താഹ സിനിമയിലെ നായകനായി പിഷാരടിയെ വിളിച്ചപ്പോൾ ഉള്ള അനുഭവം പറയുകയാണ് സംവിധായകൻ മമ്മി സെഞ്ച്വറി. സിനിമയിൽ നിന്നും പലതാരങ്ങളും പിന്മാറി, അതീന് ശേഷമാണ് പിഷാരടി നായകനാകുന്നത്, സിനിമിയയിൽ നിന്നും താരങ്ങൾ പിന്മാറിയപ്പോൾ ഇത് ചെയ്യണം എന്ന വാശി ആയി എനിക്ക്, അങ്ങനെയാണ് പിഷാരടിയെ കണ്ടത്, പിഷാരടിയെ കുടുംബ പ്രേക്ഷകര്‍ക്ക് ഒകെ ഇഷ്ടമാണ്.

പെണ്ണുങ്ങള്‍ക്ക് ഒകെ ഇഷ്ടമുളള ആര്‍ട്ടിസ്റ്റാണ്. അങ്ങനെ ഞങ്ങൾ പിഷാരടിയെ വിളിച്ചു, രമേഷിനെ വിളിച്ചപ്പോള്‍ ഗള്‍ഫ് ഷോയ്ക്ക് വേണ്ടിയാണ് എന്ന് വിചാരിച്ച് പുളളി ഓടിവന്നു. എന്നാണ് ഷോയെന്നാണ് ആദ്യം ചോദിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്, അപ്പോ ഷോയല്ല സിനിമയാണ്, രമേഷാണ് നായകന്‍ എന്ന് ഞാന്‍ പറഞ്ഞു. കളിയാക്കല്ലെ എന്നായിരുന്നു പിഷാരടിയുടെ മറുപടി. അപ്പോഴും ഷോ എന്നാണ് എന്ന് പിഷു ചോദിക്കുകയാണ്. കഥ പറഞ്ഞപ്പോഴും ഇത് ഞാന്‍ ചെയ്താല്‍ ഏല്‍ക്കുമോ എന്നാണ് പുളളി ചോദിക്കുന്നത്. ഇത്രയും വലിയ ക്യാരക്ടര്‍ ചെയ്താല്‍ നന്നാകുമോ. ഞാന്‍ ചെറിയ കാരക്ടറുകളല്ലെ ചെയ്തത്. ഇങ്ങനെ ഇതുവരെ ചെയ്തിട്ടില്ല എന്നാണ് പിഷാരടി പറഞ്ഞത്, എന്നാൽ സിനിമയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പിഷാരടിക്ക് വളരെ സന്തോഷമായിരുന്നു എന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്

കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു