ജൂൺ പതിനാലിനാണ് ഞാൻ എന്റെ രണ്ടു ആൺകുട്ടികൾക്ക് ജന്മം നല്കിയയത്

പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് ഡിംപിള്‍ റോസും കുടുംബവും. അടുത്തിടെയായിരുന്നു ഡിംപിളിന്റെ സഹോദരന് ആണ്‍കുഞ്ഞ് ലഭിച്ചത്. ഡിവൈനും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് താരമെത്തിയിരുന്നു. അതിനു പിന്നാലെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ഡിംപിൾ എല്ലാവരെയും അറിയിച്ചത്, തന്റെ യൂട്യൂബിൽ കൂടി ആയിരുന്നു ഡിംപിൾ അമ്മയാകാൻ പോകുന്ന വിവരം അറിയിച്ചത്, പിന്നീട് നാലു മാസത്തോളം ഡിംപ്ൾ യൂട്യൂബിൽ ആക്റ്റീവ് ആയിരുന്നില്ല, ഇപ്പോൾ ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും യൂട്യൂബിൽ സജീവമായിരിക്കുകയാണ്, താൻ ഒരു അമ്മയായി, എന്നാൽ ഒരുപാട് കഷ്ടതകൾ സഹിച്ച ഒരു കാലഘട്ടത്തിൽ കൂടിയാണ് ഞാൻ കടന്നു പോയത്, പ്രസവിച്ച് നൂറു ദിവസം കഴിഞ്ഞ ശേഷമാണ് ഞാൻ എന്റെ കുഞ്ഞിനെ കണ്ടത് എന്നാണ് ഡിംപിൾ പറഞ്ഞത്. ഇപ്പോൾ തന്റെ പ്രസവത്തെക്കുറിച്ചും കുഞ്ഞിനെകുറിച്ചും പറയുകയാണ് താരം.

ഗർഭിണി ആയിരുന്നു സമയത്ത് ചെറിയ അസ്വസ്ഥകൾ ഉണ്ടായി അങ്ങനെ ഡോക്ടറെ കാണാൻ പോയപ്പോൾ അന്ന് ഇരട്ട കുട്ടികൾ ആണെന്ന് അരിഞ്ഞത്. ഇരട്ട കുട്ടികൾ ആണെന്ന് കേട്ടിട്ട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. ഒരാളുടെ ഹാർട്ട് ബീറ്റ് കേൾക്കാൻ പോയ ഞാൻ രണ്ടാളുടെ ഹാർട്ട് ബീറ്റ് ആണ് കേട്ട് വീട്ടിലേക്ക് മടങ്ങിയത്, അഞ്ചാം മാസത്തിൽ ചെറിയ ബ്ലീഡിങ് ഉണ്ടായി, അങ്ങനെ ഡോക്ടറെ കാണാൻ വേണ്ടി പോയി. ഡോക്ടർ കണ്ടപാടെ ഏതുസമയത്തും ഡെലിവറി നടക്കും എന്ന് പറഞ്ഞു. പുറത്തു നിൽക്കുന്ന ആൻസനോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞോളാം എന്ന് പറയുകയും ചെയ്തു,

പിന്നെ നടന്നത് എന്താണെന്ന് പോലും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലായിരുന്നു. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗൺസിലിംഗിന് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. ജൂൺ പന്ത്രണ്ട് ആയപ്പോൾ എനിക്കൊരു വേദന വന്നു, ആദ്യ കാര്യമാക്കിയില്ല. എന്നാൽ വേദന കൂടിയപ്പോൾ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.വേദന സഹിക്കാൻ കഴിഞ്ഞിരുന്നില്ല, അപ്പോഴേക്കും ഡോക്ടർ പറഞ്ഞു കുട്ടികളെ പുറത്ത് എടുക്കണം എന്ന്. അങ്ങനെ സ്റ്റിച്ചു കട്ട് ചെയ്തു കുട്ടികളെ പുറത്തെടുത്തു. ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല. അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുന്നത് വരെ മാത്രമാണ് എന്റെ അന്നത്തെ ആ അവസ്ഥ വാക്കുകളിൽ പറയാൻ കഴിയില്ല എന്നാണ് ഡിംപിൾ പറയുന്നത്. ജൂൺ പതിനാലിനാണ് എന്റെ രണ്ടു ആൺകുട്ടികൾക്ക് ഞാൻ ജന്മം നൽകിയത് എന്നാണ് താരം പറയുന്നത്, ബാക്കി കഥ ഉടൻ പറയുമെന്ന് പറഞ്ഞാണ് ഡിംപിൾ വീഡിയോ അവസാനിപ്പിച്ചത്

Leave a Comment