ഡിംപലിനെതിരെ കടുത്ത വിമർശനം, താരത്തിന്റെ മറുപടി കണ്ടോ

ഈ കഴിഞ്ഞ ബിഗ് ബോസ് മത്സരത്തിൽ  ശക്തമായ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു ടിമ്പൽ ഭാൽ. പ്രതിസന്ധികളെ എല്ലാം തന്റെ ആത്മ വിശ്വാസത്തിൽ കൂടി തോൽപ്പിച്ച് ഓരോ ടാസ്‌ക്കും വിജയകരമാക്കി മുന്നേറിയ ടിമ്പൽ നിരവധി പേർക്ക് ഒരു പ്രചോദനം കൂടി ആയിരുന്നു. മറ്റുള്ളവർക്ക് മോട്ടിവേഷൻ നൽകുന്ന സംസാരവും പ്രവർത്തികളും താരത്തിന് നിരവധി ആരാധകരെ ആണ് നേടി കൊടുത്തത്. അത് കൊണ്ട് തന്നെ ഗ്രാൻഡ് ഫിനാലെ വരെ പ്രേക്ഷക പിന്തുണയോടെ പരുപാടിയിൽ തുടരാൻ താരത്തിന് കഴിഞ്ഞു എന്നതാണ് സത്യം. ആദ്യമൊക്കെ മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത് എങ്കിലും അവസാനം ആയപ്പോഴേക്കും താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. തന്റെ അസുഖം മുതൽ എടുത്ത് താരം വോട്ട് നേടുകയാണ് എന്നാണ് വിമർശകർ പറഞ്ഞത്. എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെ താരം തന്റെ ലക്ഷ്യത്തിൽ കൂടി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പരുപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിനെതിരെ ഉണ്ടായത്.

ബിഗ് ബോസ്സിൽ വലിയ രീതിയിൽ ചർച്ചയായ സൗഹൃദം ആയിരുന്നു മണിക്കുട്ടന്റെയും ടിമ്പലിന്റെയും. ഡിംപ്ൾ മണികുട്ടനുമായി സൗഹൃദത്തിൽ ആയത് മണിക്കുട്ടന് ആരാധകർ കൂടുതൽ ആണെന് മനസ്സിലാക്കി ആണെന്നും ആ ആരാധകർ തനിക്കും വോട്ട് ചെയ്യാൻ വേണ്ടി ആണ് ടിമ്പൽ മണികുട്ടന്റെ സൗഹൃദം ഉപയോഗിച്ചത് എന്നും വിമർശകർ പറഞ്ഞിരുന്നു. അതിനോടൊന്നും താരം പരാതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് ഒരാൾ അയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്.  അതിൽ അയാൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആയിരുന്നു, ‘ചേച്ചി തിരിച്ചു വന്നത് എംകെക്കു പണി കൊടുക്കാന്‍ ആണെന്ന് അന്നേ മനസിലായി. അതിനുള്ള കര്‍മ്മ ആണ് ഷോ തന്നെ സ്റ്റോപ്പ് ആയത്. എനിക്ക് ചേച്ചിയെ ഓര്‍ത്തു ഒരുപാട് സങ്കടം ഉണ്ട്. കപ്പ് കിട്ടിയില്ല. എംകെനെ കിട്ടിയില്ല. ഉണ്ടായിരുന്ന കുറച്ചു ഫോളോവെഴ്സ് പോയി. ഫാദര്‍ മരിച്ചതിന്റെ സിംപതി പോയി. ട്യൂമര്‍ പേഷ്യന്റ് ആണെന്നുള്ള സിംപതി പോയി’ എന്നുമാണ് താരത്തിന് ഒരാൾ അയച്ച മെസ്സേജ്.

എന്നാൽ ഈ തവണ തക്ക മറുപടി ആണ് താരം വിമര്ശകന് നൽകിയത്. ടിമ്പൽ കൊടുത്ത മറുപടി ഇങ്ങനെ ആയിരുന്നു,  ‘എന്റെ ഇൻബോക്സിൽ വന്ന ഒരുപാട് സന്ദേശങ്ങളിൽ ഒന്നാണ് ഇത് ഇത്, ഇതില്‍ പ്രകടമാകുന്നത് ഇയാളുടെ കുടുംബത്തിന്റെ സംസ്‌കാരം അല്ല എന്നും കാരണം ഇങ്ങനെ ഒരാളാളെക്കുറിച്ചു ഓർക്കുമ്പോൾ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പോലും ഇപ്പോൾ ലജ്ജിക്കുന്നുണ്ടാകും എന്നും  അത് കൊണ്ട് തന്നെ നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രം സംഭവിക്കട്ടെ,’ എന്നുമാണ് ഡിംപല്‍ നൽകിയ മറുപടി.

Leave a Comment