തന്റെ പേരിൽ മാറ്റം വരുത്തി ദില്ഷ, ഇനി തനിക്ക് അതിന്റെ ആവിശ്യം ഇല്ല

ബിഗ് ബോസ് സീസണ്‍ നാലിലെ ഏറ്റവും ശക്തരായ മൂന്ന് മത്സരാര്‍ഥികളായിരുന്നു ദില്‍ഷ പ്രസന്നന്‍, ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലി എന്നിവര്‍. മൂവരും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ദില്‍ഷ ബിഗ് ബോസ് വിന്നറായപ്പോള്‍ ബ്ലെസ്‌ലി രണ്ടാം സ്ഥാനത്തെത്തി. സഹ മത്സരാര്‍ഥിയെ തല്ലിയതിന്റെ പേരില്‍ റോബിന്‍ രാധാകൃഷ്ണന്‍ ഫൈനല്‍ വീക്കില്‍ എത്താതെ പുറത്താകുകയും ചെയ്തു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. തന്റെ പേരിനൊപ്പവും ദില്ഷ ഡിഫോറിന്റെ പേര് ചേർത്തിട്ടുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ തന്റെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് ദില്ഷാ.

ഇനി തനിക്ക് ഡിഫോറിന്റെ ഐഡന്റിറ്റിയുടെ ആവിശ്യം ഇല്ല എന്നാണ് ദിൽഷയുടെ തീരുമാനം, തന്റെ പേരിൽ നിന്നും ഡിഫോർ മാറ്റി പകരം തന്റെ അച്ഛന്റെ പേര് ചേർക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് താരം.ഡി ഫോറില്‍ ഉണ്ടായിരുന്ന ദില്‍ഷ എന്നതല്ല, മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ്ഗ് ബോസ് എന്നതാണ് ഇപ്പോള്‍ ദില്‍ഷയുടെ ഐഡന്റിറ്റി ദില്ഷ പ്രസന്നൻ എന്ന് പറഞ്ഞാലും താരത്തിനെ അറിയാത്ത മലയാളികൾ ഇപ്പോൾ ഇല്ല, അത്രയേറെ പ്രശസ്തിയാണ് ദിൽഷക്ക് ബിഗ്‌ബോസ് നേടിക്കൊടുത്തത്.

കുറച്ച് ദിവസങ്ങൾക്ക് താനും റോബിനും തമ്മിൽ സൗഹൃദം അവസാനിപ്പിക്കുന്നു എന്ന് ദില്ഷപറഞ്ഞിരുന്നു, തനിക്ക് റോബിനോട് ചെറിയ ഇഷ്ടമുണ്ടെന്നും എന്നാല്‍ വിവാഹത്തിലേക്ക് കടക്കാന്‍ അല്‍പ്പം കൂടി സമയം വേണമെന്നും റോബിനോട് താന്‍ ആവശ്യപ്പെട്ടെന്നാണ് ദില്‍ഷ പറയുന്നത്. വീട്ടിലെ സമ്മര്‍ദം കാരണം ഉടനെ വിവാഹം വേണമെന്നായിരുന്നു റോബിന്റെ നിലപാട്. ‘ എനിക്ക് എന്റെ വീട്ടുകാരെയെല്ലാം നോക്കണം. അതുകൊണ്ട് ഒരു യെസ് പറയാനോ നോ പറയാനോ ഞാന്‍ നിന്നില്ല. അത് റോബിന് ഒരു പ്രശ്‌നം വരരുതെന്ന് ഓര്‍ത്തിട്ടാണ്,’ ദില്‍ഷ പറഞ്ഞു. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ബ്ലെസ്ലിയുമായുള്ള വ്യക്തിപരമായ ബന്ധം അത് താന്‍ ഇവിടെ നിര്‍ത്തുകയാണെന്നും ദില്‍ഷ പറഞ്ഞിരുന്നു