എന്ത് കൊണ്ട് മലയാള സിനിമ സംവിധായകർ ഇവരെ നായികയാക്കുന്നില്ല


ഏവർക്കും സുപരിചിതയായ താരം ആണ് ദിൽഷാ പ്രസന്നൻ. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ലിയോൺ യാലിവ എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദിൽഷ പ്രസനൻ ബിഗ് ബോസ്. വിന്നർ ഡാൻസർ എന്തുകൊണ്ട് മലയാള സിനിമാ ഡയറക്ടർമാർ ഇവരെ നായികയാക്കുന്നില്ല?

ബിഗ് ബോസിൽ നന്നായി അഭിനയിച്ച് കഴിവ് തെളിച്ച ഇവരെ ഒക്കെ അല്ലേ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇവർ അഭിനയിച്ചാൽ ഇവരുടെ ആർമി തന്നെ പടം കണ്ട് വിജയിപ്പിക്കും എന്ന കാര്യം പ്രൊഡൂസർമാർക്കും ഡയറക്ടർമാർക്കും ഇതുവരെ മനസിലായിട്ടില്ലേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്.

ദിൽഷ ബിഗ്‌ബോസ് ഇൽ പല മത്സരങ്ങൾ വിജയിച്ചു ടിക്കറ്റ് ടു ഫിനാലെ നേടിയത് ആണ് ടാലെന്റ്റ് ഉള്ള വ്യക്തി ആണ് ബിഗ്‌ബോസ് ഒരു ഗെയിം ഷോ ആണ് അവിടെ ജയിക്കാൻ പല തന്ത്രങ്ങൾ എടുക്കും പിന്നെ ഞാൻ ദിൽഷയ്ക്ക് വോട്ട് കൊടുത്തിട്ടുണ്ട് പക്ഷെ അത് ടിക്കറ്റ് ടു ഫിനാലെ വിന്നർ ക് കൊടുത്തതാണ് അല്ലാതെ റോബിനെ കെട്ടാൻ പോകുന്നവൾക് കൊടുത്തത് അല്ല എന്നാണ് ഈ ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.

പുള്ളിക്കാരിയുടെ ഏജൻ്റ് ടീന വേർഷൻ ഇറങ്ങിയതോടെ ഇവിടെ ഉള്ളവർക്ക് മനസിലായി ഇവിടുതെ ലോ ബജറ്റ് സിനിമകളിൽ ഒതുങ്ങി പോകേണ്ട ആളല്ല എന്ന് , അത് കൊണ്ട് ആകും ആരും വിളിക്കാത്തത്, ലുക്ക് ഒണ്ട് നല്ല ഡാൻസർ ആണ് ലീഡ് റോളിൽ ഒക്കെ വന്നാൽ അറിയാം അഭിനയത്തിന്റെ കാര്യം. വേറെ ഇൻഡസ്ടറിയിൽ ഒക്കെ പോയാൽ ഡാൻസ് കളിച്ച് ആണേലും ഫേമസ് ആവാം, ഒരു സീരിയൽ ഉണ്ട് പഴയ ഇപ്പോൾ എങ്ങനെ ആണെന്ന് അറിയില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.