ബിഗ് ബോസ്സിൽ നിന്ന് ആകെ കിട്ടിയത് ഇത് മാത്രമാണ്, സമ്മാനത്തുക വെളിപ്പെടുത്തി ദിൽഷ


ഏറെ ജനപ്രീതി നേടിയ പരുപാടി ആണ് ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്യുന്ന ബിഗ് ബോസ്. മലയാളത്തിൽ മാത്രമല്ല, മറ്റു ഭാഷകളിലും പരുപാടി നടക്കുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന പരിപാടിക്ക് ആരാധകരും ഏറെ ആണ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വിജയി ആയത് ദിൽഷ ആണ്. അൻപത് ലക്ഷം രൂപയാണ് സമ്മാനത്തുകയായി അണിയറ പ്രവർത്തകർ വാഗ്‌ദാനം ചെയ്തതും.

ഇപ്പോഴിതാ പരിപാടിയുടെ അഞ്ചാം ഭാഗം പ്രഖ്യാപിച്ച വേളയിൽ തനിക് ലഭിച്ച സമ്മാനത്തുകയെ കുറിച്ച് തുറന്നു പറയുകയാണ് ദിൽഷ. ദിൽഷയെ വിജയിയായി പ്രഖ്യാപിച്ച നാൾ മുതൽ തന്നെ രണ്ടു പേരെ പറ്റിച്ച് വിജയിച്ചതായിട്ടാണ് സോഷ്യൽ മീഡിയയിൽ കമെന്റുകളും തമ്പ് നെയിലുകളും പ്രചരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ദിൽഷ.

ദിൽഷയുടെ വാക്കുകൾ ഇങ്ങനെ, അടുത്തിടെ ഞാൻ ഒരു കാർ വാങ്ങിയിരുന്നു. അപ്പോൾ ആ വാർത്തയുടെ താഴെ വന്ന കമെന്റുകൾ എല്ലാം രണ്ടു പേരെ പറ്റിച്ച് വിജയിയായി അൻപത് ലക്ഷം നേടിയിലെ, പിന്നെന്താ കാറ് വാങ്ങിച്ചാൽ എന്നൊക്കെയാണ്. എന്നാൽ ഇവർക്ക് ഒന്നും അറിയാത്ത ഒരു കാര്യം ഉണ്ട്. ആ കാറിന്റെ വില ഒന്നര കോടി ആണ്. ബിഗ് ബോസ്സിൽ നിന്ന് ലഭിച്ച സമ്മാനത്തുക അൻപത് ലക്ഷം ആണ് എന്ന് പറയുന്നത് എങ്കിലും നമ്മുടെ ടാസ്ക്ക് ഒക്കെ കഴിഞ്ഞതിന്റെ ബാക്കി തുക മാത്രമാണ് നമുക് ലഭിക്കുന്നത്.

അത് എത്ര ഉണ്ടാകുമെന്നു ഊഹിക്കാവുന്നതേ ഉള്ളു എന്നുമാണ് ദിൽഷ പറയുന്നത്. എന്നാൽ ദിൽഷയുടെ ഈ വാക്കുകൾക്ക് എതിരെ നിരവധി കമെന്റുകളും ആരാധകരിൽ നിന്ന് വരുന്നുണ്ട്. ചുമ്മാ കിട്ടിയത് കൊണ്ട് ചേച്ചിക്ക് ഇപ്പോഴും അസംതൃപ്‌തി. “ആയിരമോ പതിനായിരമാകണം”, അത് മാത്രമാണോ. ഓരോരുത്തർക്കും ഒരു ദിവസം ഇത്ര രൂപ എന്ന വ്യവസ്ഥയിൽ അല്ലേ അങ്ങോട്ട് പോകുന്നത്.

ഇതിൽ ദിവസേനയുള്ള പ്രതിഫലം കൂട്ടിയിട്ടുണ്ടോ, അർഹിക്കാത്തത് കിട്ടിയതല്ലേ അടുത്ത സീസണിൽ കൂടി കയറു അപ്പോൾ തികയും, റോബിനെ കരുവാക്കി അത്രയും കിട്ടിയില്ലേ അത് നിലനിൽക്കാൻ മുട്ടിപ്പായി പ്രാർത്തിക്കു പോയി, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു സോഷ്യൽ മീഡിയയിൽ വരുന്നത്. എങ്കിൽ പോലും ദിൽഷയ്ക് എതിരെ നിരവധി വിമർശന കമെന്റുകൾ ആണ് വരുന്നത്.