ഇപ്പോൾ സോഷ്യൽ മീഡിയിയിലെ മിന്നും താരമാണ് ദില്ഷാ പ്രസന്നൻ, ഈ തവണത്തെ ബിഗ്ബോസിലെ വിന്നർ ആയി ദില്ഷാ മാറിയത് ചരിത്രം തിരുത്തികുറിച്ചാണ്, ബിഗ്ബോസിലെ ആദ്യത്തെ വനിതാ വിജയി ആണ് ദില്ഷാ പ്രസന്നൻ, ഡി4 ഡാന്‍സ് മുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു ദില്‍ഷ പ്രസന്നന്. ദില്‍ഷയുടെ മികച്ച പ്രകടനം തന്നെയാണ് ബിഗ് ബോസിലും കണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ് ദില്‍ഷ. അത്കൊണ്ട് തന്നെ തന്റെ എല്ലാ വിശേഷങ്ങളും ദില്ഷാ സോഷ്യൽ മീഡിയ വഴി പങ്കുവെക്കറുണ്ട്, ഇപ്പോൾ ദില്ഷാ പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ബ്ലാക്ക് കളർ ബെൻസ് എസ് എൽ സി, എ എം ജി മോഡൽ ബെൻസിനൊപ്പമുള്ള തന്റെ വീഡിയോ ആണ് ദില്ഷാ പങ്കുവെച്ചിരിക്കുന്നത്, ബെൻസിൽ ഇരിക്കുന്നതും അതിൽ നിന്നും ഇറങ്ങി വരികയും ചെയ്യുന്ന ദിൽഷയെ വീഡിയോയിൽ കാണാൻ കഴിയും, താരം ബെൻസ് വാങ്ങി എന്നാണ് ആരാധകർ പറയുന്നത്, റോബിൻ ഇതൊക്കെ കാണുന്നുണ്ടോ എന്നും ചിലർ ചോദിക്കുന്നുണ്ടോ.
ബിഗ് ബോസ് മലയാളം സീസണുകളില്‍ ചരിത്രം കുറിച്ചാണ് ദില്‍ഷ പ്രസന്നന് ആ വിജയ കിരീടം ചൂടിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലും നിന്നും വളരെ വ്യത്യസ്തമായാണ് നാലാം സീസണ് എത്തിയത്. ഷോ മുന്നോട്ടു വെച്ച ആശയങ്ങളിലും വിജയിയിലുമെല്ലാം ഈ വ്യത്യസ്തത നിറഞ്ഞു നിന്നു. ദില്‍ഷയുടെ വിജയത്തിന് പിന്നാലെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയര്‍ന്നത്.
റോബിന് ഔട്ടായതോടെയാണ് ദില്‍ഷ ജയിച്ചത് എന്നാണ് ഇതില്‍ കേട്ട ഏറ്റവും വലിയ ആരോപണം. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണങ്ങളാണ് ദില്‍ഷയ്ക്ക് നേരിടേണ്ടിവന്നത്. തുടക്കത്തിലൊക്കെ ദില്‍ഷയ്ക്കും ഇതില്‍ വലിയ സങ്കടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി തന്റെ സന്തോഷങ്ങള്‍ക്ക് പിന്നാലെയാണ് താരം.