റോബിനുമായുള്ള വിവാഹം, ഒടുവിൽ മറുപടിയുമായി ദിൽഷ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബിഗ്‌ബോസ് നാലാം സീസണിന്റെ വിജയിയെ പ്രഖ്യാപിച്ചത്, 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ താമസത്തിന് ശേഷം ആരായിരിക്കും ആ ടൈറ്റിൽ വിജയിക്കുക എന്നറിയാൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ബിഗ് ബോസ് ഹൗസിൽ നൂറ് ദിവസവും അവിടെ നിന്ന ദിൽഷ പ്രസന്നൻ തന്നെയായിരുന്നു ഷോയിൽ വിജയിയായി മാറിയത്. മുഹമ്മദ് ബ്ലെസ്ലീ രണ്ടാമത് എത്തിയപ്പോൾ റിയാസ് സലിം മൂന്നാം സ്ഥാനം നേടുകയും ചെയ്തു. വിജയിക്കുമെന്ന് പലരും പ്രഖ്യാപിച്ച റിയാസ് സലിം മൂന്നാം സ്ഥാനത്തേക്ക് പോയത് പലരെയും ഞെട്ടിച്ച ഒരു സംഭവമാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ഉൾപ്പടെ വിജയിച്ച ദിൽഷ തന്നെയാണ് വിജയിയാകാൻ അർഹയെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. സെലിബ്രിറ്റികൾ പോലും റിയാസിന് പിന്തുണയുമായി വോട്ട് അഭ്യർത്ഥിച്ച് രംഗത്ത് വന്നിരുന്നു. ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ദില്ഷാക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു,

റോബിനുമായുള്ള വിവാഹത്തെക്കുറിച്ച് ഒന്നും പറയാത്തതിലും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു, ഇപ്പോൾ എല്ലാത്തിനുമുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. പലരും പറഞ്ഞു എനിക്ക് ഈ വിജയം അർഹിച്ചതല്ല എന്ന് ബിഗ്‌ബോസിൽ നൂറു ദിവസം പൊരുതി നിന്ന് വിജയിച്ച ആളാണ് താൻ, അത് മാത്രമല്ല റോബിനുമായുള്ള വിവാഹം നടക്കില്ല എന്നും ദില്ഷാ വ്യക്തമാക്കി. ഷോയിൽ നിന്നും പുറത്തായ ശേഷം ദിൽഷയെ തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ് റോബിൻ എത്തിയിരുന്നു, ഇവരുടെ വിവാഹ വാർത്ത ഫാന്സുകളും ആഘോഷമാക്കി, ഇപ്പോൾ ഇതിനുള്ള മറുപടിയാണ് ദില്ഷാ നൽകിയിരിക്കുന്നത്. എന്നെ തട്ടിക്കളിച്ച് എല്ലാവര്ക്കും മതിയായോ എന്നാണ് താരം ചോദിക്കുന്നത്, എല്ലാത്തിനും ഉള്ള കുറ്റക്കാരി ഞാൻ ആണെന്ന് പറഞ്ഞാണ് എനിക്ക് പലരും മെസ്സേജുകൾ അയക്കുന്നത്, ഞാൻ എന്ത് തെറ്റാണ് ചെയ്തത്. ബ്ലെസ്ലിയ്ക്ക് എതിരായിട്ടുള്ള ഒരു വീഡിയോ ഡോക്ടര്‍ ഇട്ടിരുന്നു. അതേ കുറിച്ച് സംസാരിച്ചാല്‍ ബ്ലെസ്ലിയ്ക്ക് പ്രശ്‌നമാവും, ഡോക്ടറെ കുറ്റം പറയുന്നത് പോലെയുമാവും അത് കൊണ്ടാണ് ഞാൻ അതിൽ പ്രതികരിക്കാഞ്ഞത്, ഞാൻ സുഹൃത്തുക്കളായി കരുതിയവർ എന്നോട് ഒരു സത്യസന്ധതയും കാട്ടിയില്ല, അത് കൊണ്ട് തന്നെ അവരോട് ഇനി ഒരു സൗഹൃദവും തനിക്ക് ഉണ്ടാകില്ല എന്ന് താരം വ്യക്തമാക്കി. റോബിനുമായുള്ള വിവാഹത്തെക്കുറിച്ച് ദില്ഷാ പറഞ്ഞത് ഇങ്ങനെ, എനിക്ക് റോബിനോഡ് ചെറിയ ഇഷ്ടമുണ്ട്,’

അത് പക്ഷെ പ്രണയം ആണോ എന്നറിയില്ല, എല്ലാവരും പറയുന്നു റോബിനോട് എസ് പറയാൻ, ഇത് എന്റെ വിവാഹ കാര്യമാണ്, എനിക്ക് കുറച്ച് കൂടി സമയം വേണം, ഡോക്ടറുടെ വീട്ടിൽ വിവാഹത്തിന് നല്ല പ്രെഷർ ഉണ്ട്, ഡോക്ടറിനും പെട്ടെന്ന് വിവാഹം കഴിക്കണം എന്നുണ്ട്, എന്നാൽ എന്റെ വീട്ടിൽ അങ്ങനെ അല്ല, അങ്ങനെ എടുത്ത് വിവാഹം കഴിക്കാൻ ഒന്നും എനിക്ക് പറ്റില്ല എന്നാണ് താരം പറയുന്നത്