അത്രയും വലിയൊരു ട്രോഫി കയ്യിൽ കിട്ടിയിട്ട് വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടിയാണ് ഞാൻ കടന്നു പോയത്

ഒരുപാട് ആരാധകർ ഉള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ്, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്, ബിഗ് ബോസിന്റെ സീസണ്‍ നാലിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചത്. ദില്‍ഷ പ്രസന്നനാണ് ഈ സീസണില്‍ വിജയ കിരീടം ചൂടിയത്. ആദ്യമായാണ് ഒരു വനിത മത്സരാര്‍ഥി ബിഗ് ബോസ് മലയാളം ഷോയില്‍ ടൈറ്റില്‍ വിന്നറാകുന്നത്. മാര്‍ച്ച് ഇരുപത്തിയേഴിന് ആരംഭിച്ച ഷോ നൂറ് ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി ഗ്രാന്‍ഡ് ഫിനാലെയിലേക്ക് എത്തി. അവസാന നിമിഷത്തിലും വിന്നറെ കുറിച്ച് പലവിധത്തിലുള്ള പ്രവചനങ്ങള്‍ ഉണ്ടായെങ്കിലും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ദിൽഷ പ്രസന്നൻ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി പേരാണ് താരത്തിന് അഭിനന്ദങ്ങൾ അറിയിച്ച് എത്തിയത്, എന്നാൽ ദില്ഷക്കെതിരെ വിമർശനങ്ങളും ധാരാളം ഉയരുന്നുണ്ട്, ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, താൻ പുറത്തിറങ്ങിയതിന് ശേഷം നിരവധി പേരാണ് തനിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയത്, അതിൽ ഒരുപാട് സന്തോഷം ഉണ്ട്, നിരവധി ഫോൺ കോളുകളും മെസ്സേജുകളും എനിക്ക് വന്നിരുന്നു, എന്നാൽ അത്രയും വലിയൊരു ട്രോഫി തന്റെ കയ്യിൽ കിട്ടിയിട്ടും താൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടിയാണ് കടന്നു പോയത് എന്നാണ് ദിൽഷ പറയുന്നത്. ആദ്യമായിട്ട് ആയിരിക്കാം ഇത്ര വലിയൊരു ടൈറ്റില്‍ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്. തനിക്ക് ട്രോഫി കിട്ടുന്ന സമയത്ത് സന്തോഷമുള്ള ഒരു മുഖം പോലും അവിടെ ഉണ്ടായിരുന്നില്ല. ആരും ഒന്ന് കൈയ്യടിക്കുക പോലും ചെയ്തില്ല. എനിക്ക് നല്ല സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് സന്തോഷത്തിന് പകരം എനിക്ക് സങ്കടം മാത്രമായിരുന്നു എന്നാണ് ദിൽഷ പറയുന്നത്.

ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. ഒടുവിൽ ബ്ലെസ്സിയും ദിൽഷയും മാത്രമാണ് ഫൈനലിൽ അവശേഷിച്ചത്. അവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥിയാണ് വിജയത്തിലേക്ക് എത്തിയത്. ശക്തരായ നിരവധി മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ നിന്നും ഭാഗ്യം തേടി എത്തിയത് ദിൽഷ പ്രസന്നനെയാണ്. മുൻപ് ലവ് ട്രാക്ക് ആണെന്ന് ആരോപണം ദിൽഷയ്ക്കെതിരെ വന്നെങ്കിലും ഗംഭീരമായി കളിക്കാൻ സാധിച്ചിരുന്നു. ആദ്യമായി ഫിനാലെയിലേക്ക് എൻട്രി ലഭിച്ച ദിൽഷ വീടിനകത്ത് ഒരുവിധം എല്ലാ ടാസ്കുകളും വിജയിച്ചിരുന്ന ആളാണ്.