സിനിമ പാരഡിസോ ക്ലബ്ബിൽ സന്ദു ജോർജ് എന്ന ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീഷ് പോത്തൻ എന്ന സംവിധായകനെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കിരീടത്തിലെ എക്സ് റേ യെ പറ്റി പറഞ്ഞപ്പോഴാണ് ഇല അനങ്ങുന്നതിൽ പോലും പെർഫെക്ഷൻ,ബ്രില്ലിയൻസ് കാണിക്കുന്ന പോത്തേട്ടന്റെ അത്ര ബ്രില്ലിയൻറ് അല്ലാത്ത ഒരുഎക്സ് റേ എടുപ്പ് തോണ്ടി മുതലിൽ കണ്ടത്.
ആദ്യമേ പറയാം. ഞാൻ ഒരു റേഡിയോഗ്രാഫർ ആണ്. ഇനി കിരീടത്തിലെ കാര്യം.കാലിനു ആണ് പൊട്ടൽ എങ്കിലും എന്തെങ്കിലും സർജറി ചെയ്യണമെങ്കിൽ ചെസ്റ്റ് എക്സ് റേ എടുക്കേണ്ടി വരും.അപ്പോൾ സിബി മലയലിനു ആ ന്യായം പറയാം.പക്ഷെ പോത്തേട്ടൻ അതിലും ഗുരുതരമായ 2 തെറ്റാണു ചെയ്യ്തിരിക്കുന്നത്.ഒന്നാമത് എക്സ് റേ എടുക്കുമ്പോൾഎക്സ് റേ മെഷീൻസ് മൂവ് ചെയ്യാറില്ല.
രണ്ടാമത് എക്സ്പോസ് ചെയ്യുമ്പോൾ അതായതു റേഡിയേഷൻ ബട്ടൺ അമർത്തുമ്പോൾ പേഷ്യന്റ് അല്ലാതെ മറ്റാരെയും (രോഗിക്ക് പരസഹായം ആവശ്യമുണ്ടെങ്കിൽ മാത്രം അനുവദിക്കാറുണ്ട്, അതും റേഡിയേഷൻ പ്രൊട്ടക്ഷൻ കൊടുത്തു മാത്രം) റൂമിൽ നിർത്താറില്ല. ഇവിടെ ഒരു പോലീസുകാരൻ ഫഹദിന്റെ തൊട്ടടുത്ത് നെഞ്ചും വിരിച്ച നില്പുണ്ട്.ഒരു റേഡിയേഷൻ പ്രൊട്ടക്ഷനും ഇല്ലാതെ. ഇപ്പോൾ പറയു കിരീടം എന്ത് ഭേദം.
ഡിജിറ്റൽഎക്സ് റേ മഷീൻസ് മൂവ് ചെയ്യും എക്സ്പോസ് ചെയ്യുമ്പോൾ പക്ഷെ നമ്മുടെ ഭൂരിപക്ഷം ഗവണ്മെന്റ് ഹോസ്പിറ്റൽസ്യിലും അതിന്റെ തൊട്ടു മുൻപിലുള്ള വേർഷൻ ആയ കംപ്യൂട്ടഡ് റേഡിയോഗ്രഫൈ മെഷീൻ പോലും ആയിട്ടില്ല.ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു മാന്വൽ എക്സ് റേ മെഷീൻ ആണ് എന്നുമാണ് പോസ്റ്റ്. പോസ്റ്റ് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.
പോലീസ് കാരൻ മാത്രമല്ല ഫഹദിന്റെ കൂടെ എക്സ് റെയ് റൂമിൽ ഉള്ളത് കാമറ മാനും അസ്സിസ്റ്റന്റും പോത്തേട്ടനും ഉണ്ട് ആ റൂമിൽ , ഹല്ല പിന്നെ, മലയാളികൾ ഭൂരിഭാഗവും റേഡിയോഗ്രാഫേഴ്സ് അല്ല, എക്സ് റെയ് എടുക്കാന്‍ കൊണ്ട് വന്നത് കസ്റ്റഡിയില്‍ ഉള്ള പ്രതിയാണ്. പോലീസ് കൂടെ നിക്കും പിന്നെ ഗവണ്മെന്റ് ഹോസ്പിറ്റളില്‍ എപ്രോണ്‍ പോയിട്ട് ചിലപ്പോ ടെക്നീഷ്യന്‍ പോലും കാണത്തില്ല ബ്രോ . ബൈ സ്റ്റാണ്ടര്‍ വരെ ചിലപ്പോ എക്സ്പോസ് ചെയ്യേണ്ടി വരും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.