മാലാഖക്കൊപ്പം ദിലീപ്, വോയിസ് ഓഫ് സത്യനാഥനിലെ ലൊക്കേഷൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ റാഫി-ദിലീപ്  വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് . ‘വോയ്സ് ഓഫ് സത്യനാഥൻ’, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്, നടി വീണ നന്ദകുമാറിനൊപ്പം ഉള്ള ദിലീപിന്റെ ചിത്രമാണ് ഫാൻസ്‌ പേജിൽ കൂടി ശ്രദ്ധേയമാകുന്നത്, ചിത്രത്തിന് കമെന്റുമായി നിരവധി പേരാണ് എത്തുന്നത്, ഏട്ടന്റെ സിനിമയ്ക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ വിജയാശംസകൾ എന്നാണ് ആരാധകർ പറയുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.

ചിത്രത്തിന് റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. ഒസിനിമയിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്‍റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിദ്യാരംഭ ദിനത്തിൽ സത്യനാഥന് ആരംഭം. ബാദുഷ സിനിമാസിന്റെ ആദ്യ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥൻ’.

അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൻ്റെ സ്വിച് ഓൺ കർമ്മം പ്രിയപ്പെട്ട സംവിധായകൻ ഷാഫി നിർവ്വഹിച്ചു. ഒപ്പം ഞാൻ ആദ്യ ക്ലാപ്പ് അടിക്കുവാനും സാധിച്ചു. വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പ്രിയ പത്നി ശ്രീമതി നീതുവായിരുന്നു. ഞങ്ങളുടെ ഈ ചിത്രത്തിനൊപ്പം എല്ലാവരുടേയും സഹകരണവും കൂടെയുണ്ടാവണം എന്നായിരുന്നു ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്