ദിലീപിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി കാവ്യ മാധവൻ, നന്ദി പറഞ്ഞു ദിലീപും


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് ദിലീപും കാവ്യ മാധവനും. ഇരുവരും ബിഗ് സ്‌ക്രീനിലെയും ഭാഗ്യ ജോഡികൾ ആയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആണ് കാവ്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിൽ നായകാനായി എത്തിയത്. തന്റെ ഓൺസ്‌ക്രീൻ നായകനെ തന്നെ ജീവിതത്തിലും നായകൻ ആക്കാൻ കാവ്യ മാധവന് കഴിഞ്ഞു. നിരവധി ആരാധകർ ആണ് ഈ ജോഡിക്ക് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ നിരവധി ചിത്രങ്ങൾ ആണ് ഇരുവരും ജോഡികൾ ആയി പുറത്തിറങ്ങിയത്.

ദിലീപിനോളം കാവ്യയ്ക്ക് ചേരുന്ന മറ്റൊരു നായകനും മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന് പറയാം. തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ബിഗ് സ്‌ക്രീനിൽ ഭാഗ്യ ജോഡികൾ ആയ ഇരുവരെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ആണ് പ്രചരിച്ചത്. എന്നാൽ അതിനോട് ഒന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒടുവിൽ എല്ലാ വാർത്തകൾക്കും വിരാമം ഇട്ടു ഇരുവരും ഒരുമിക്കുകയായിരുന്നു.

ഇപ്പോഴിതാ കാവ്യ ദിലീപിന് നൽകിയ ഒരു സർപ്രൈസ് ചിത്രം ആണ് പുറത്ത് വന്നിരിക്കുന്നത്. നിരവധി ആരാധകർ ആണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ദിലീപിന്റെ അച്ഛൻ പത്മനാഭ പിള്ളയെ ഉൾപ്പെടുത്തി ഉള്ള ഒരു കുടുംബ ചിത്രം ആണ് കാവ്യ ദിലീപിന് സർപ്രൈസ് ആയി സമ്മാനിച്ചത്. ഈ ഗിഫ്റ്റ് കണ്ടു ദിലീപ് ഏറെ സർപ്രൈസ് ആയി എന്നും ആരാണ് ചെയ്തത്? വളരെ മനോഹരം ആയിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞു എന്നും കാവ്യ പറഞ്ഞു. ദിലീപിന്റെ അച്ഛന്റെയും അമ്മയുടെയും നടുക്ക് മഹാലക്ഷ്മി നിൽക്കുന്നതാണ് ചിത്രം.

എന്നാൽ ഈ വാർത്തയ്ക്ക് നിരവധി വിമർശന കമെന്റുകൾ ആണ് വരുന്നത്. മീനാക്ഷിക്ക് എട്ടിൻ്റെ പണി കാവ്യ കൊടുത്തോളും. മഞ്ജു വിനെ വളരെ ഈസി ആയിട്ട് ഒതു ക്കിയില്ലെ. അതെ പോലെ മോളെ കൂടെ ഒതുക്കി ക്കൊള്ളും, കുടുമ്പ ഫോട്ടോ എടുത്തു വെക്കുന്നത് നല്ലത് ആണ് ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാരും ഉണ്ടാകണം എന്നില്ല, ഇ പ്പോഴും ഇത് പോലുള്ള വനെ സപ്പോർട്ട് ചെയ്യൂ വാൻ ആളുകൾ ഉണ്ടെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ ശാപം.

കാവ്യയെ എനിക്ക് വെറുപ്പാ. കാരണം വേറെ ഒരു പെണ്ണിന്റെ ജീവിതം തട്ടി തെറിപ്പിച്ചവളാ. ഇങ്ങനെ ഉള്ളവളും അവളുടെ മക്കളും അനുഭവിക്കും, എന്തെല്ലാം കാട്ടികൂട്ടിയാലും അങ്ങോളം രണ്ടാം സ്ഥാനമേ സമൂഹവും മിത്രങ്ങളും കണക്കാക്കു കയുള്ളു, ഇതിലും വലിയ സർപ്രൈസ് അല്ലെ മഞ്ജു വാരിയർ ക്കു കൊടുത്തത് അവരുടെയും കണ്ണ് നിറഞ്ഞു പോയല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.