മഹാലക്ഷ്മിയെ മടിയിൽ ഇരുത്തി ആദ്യാക്ഷരം കുറിപ്പിച്ച് ദിലീപ്, പ്രാർത്ഥനയോടെ കാവ്യയും

വിവാഹ ശേഷം അഭിനയ ജീവിതത്തിന് വിട നൽകി കുടുംബിനിയായ നടിയാണ് കാവ്യമാധവൻ. സിനിമയിൽ ഇല്ലെങ്കിൽ പോലും പ്രേക്ഷകരുടെ മനസിൽ ഇന്നും കാവ്യയുണ്ട്. ഇപ്പോഴും പ്രിയപ്പെട്ട നടി ആരെന്ന് ചോദിച്ചാൽ ആദ്യ പേര് കാവ്യയുടേതായിരിക്കും. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ കടന്നു വന്ന താരമാണ് കാവ്യ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ൽ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. മലായള സിനിമയിലെ രണ്ടു തലമുറയിൽപ്പെട്ട താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യം കാവ്യയ്ക്ക് ലഭിച്ചിരുന്നു. അതും മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു അവയെല്ലാം. കാവ്യ ഏറ്റവും കൂടുതൽ ബിഗ് സ്ക്രീൻ ഷെയർ ചെയ്തിട്ടുള്ളത് ദിലീപിനോടൊപ്പമായിരുന്നു,

ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശ മാധവൻ, റൺവേ, പാപ്പി അപ്പച്ച, കൃസ്ത്യൻ ബ്രദേശ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ കോമ്പോയിൽ പിറന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് കാവ്യയും ദിലീപും മാതാപിതാക്കളെയും ചേച്ചിയേയും പോലെ തന്നെ ദിലീപിന്റെ മകൾ മഹാലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാനും താരപുത്രിയുടെ പിറന്നാൾ ആഘോഷിക്കാനുമെല്ലാം ആരാധകർ ശ്രമിക്കാറുണ്ട്. അപൂർവമായി മാത്രമെ മഹാലക്ഷ്മി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അടുത്തിടെ ഓണാഘോഷങ്ങളുടെ ഭാ​ഗമായി ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങൾ വല്ലപ്പോഴും മാത്രമാണ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുള്ളത്. അടുത്തിടെ മകൾക്കൊപ്പം ദിലീപും കാവ്യയും ലൈവിൽ എത്തിയതിന്റെ വീഡിയോ വ്യാപകമായി ശ്രദ്ധനേടിയിരുന്നു.

അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവിൽ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോൾ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകൾ വീഡിയോയിൽ കാണാമായിരുന്നു. ഇടയ്ക്ക് മഹാലക്ഷ്മി പാട്ടുപാടുന്നതും വീഡിയോയിൽ കേൾക്കാമായിരുന്നു.ഇപ്പോൾ മഹാലക്ഷ്മിയുടെ ആദ്യാക്ഷരം കുറിച്ച സന്തോഷ വിവരം തന്റെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുകയാണ് ദിലീപ്, ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം- ദിലീപ് കുറിച്ചു.