എന്ത് കൊണ്ടായിരിക്കും ശങ്കർ നൻപനിലെ പഠിപ്പി റോൾ ചെയ്യാൻ ദിലീപിനെ വിളിച്ചത്


ദിലീപ് മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു നൻപൻ സിനിമയിലെ പഠിപ്പി റോൾ ചെയ്യാൻ ശങ്കർ സാർ തന്നെ വിളിച്ചിട്ടുണ്ട് എന്ന്. എന്നാൽ ഫോൺ വന്നപ്പോൾ തൻറെ മകൾ മീനാക്ഷി കാര്യം തിരക്കുകയാണ് എന്ത് റോൾ ആണ് എന്ന് ഞാൻ ചോദിച്ചപ്പോൾ ആ പഠിപ്പി റോൾ ആണെന്ന് പറയുകയും അച്ഛൻ ആ വേഷത്തിൽ അഭിനയിച്ചാൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടില്ല എന്ന് മീനാക്ഷി പറഞ്ഞുവെന്നും ആണ് ദിലീപ് അന്ന് പറഞ്ഞത്. മാത്രമല് ആ കഥാപാത്രം ദിലീപ് ചെയ്തതും ഇല്ല.

ഇപ്പോഴിതാ ഈ കാര്യത്തെ കുറിച്ച് സിനിമ മിക്സർ എന്ന പേജിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തെങ്കാശിപട്ടണത്തിലെയും രാക്ഷസരാജാവിലെയും കൊമെടി സൈഡ് റോൾ കണ്ടിട്ടാകാം ശങ്കർ നൻപനിലെ പഠിപ്പി റോൾ ചെയ്യാൻ ദിലീപേട്ടൻ ക്ഷണിച്ചത്. എന്നാൽ കുഞ്ഞിക്കൂനനിലെയും റൺവേയിലെയും ചാന്തുപൊട്ടിലെയും ഒക്കെ പെർഫോമൻസുകൾ കണ്ടിരുന്നുവെങ്കിൽ ശങ്കർ അതിനു മുതിരില്ലായിരുന്നു എന്നാണ് പറയുന്നത്.

നിരവധി കമെന്റുകളാണ് ഈ പോസ്റ്റിനു വരുന്നത്. അല്ലെങ്കിലും മലയാള നടന്മാരെ കൊണ്ട് പോയി ഊക്കി വിടുന്നത് ശങ്കർ അണ്ണന് ഒരു വീക്നെസ് ആണ്, ദിലീപിന്റെ ഏഴയലത്തു കേറ്റാൻ പറ്റില്ല മൂന്ന് പേരെയും. ശങ്കർനു ആൾ മാറിയത് ആയിരിക്കും, മിസ്റ്റർ മരുമകനും ശൃംഗാരവേലനും നാടോടിമന്നനും കണ്ടിരുന്നെങ്കിൽ ക്ഷണിക്കുകയെ ഇല്ലായിരുന്നു, ശങ്കർ എല്ലാ മലയാളികളോടും ഒരു രണ്ടാം തരം സമീപനം ആണല്ലോ. മണിരത്‌നം അർഹിക്കുന്ന റോളുകൾ കൊടുക്കാറുണ്ട്.

അ റോളിൽ അല്ല എസ് ജെ സൂര്യ അവതരിപ്പിച്ച റോളിൽ ആണ് ദിലീപിനെ ഗസ്റ്റ് ആയി ക്ഷണിച്ചത് എന്നാണ് എന്റെ അറിവ്, ആ സമയത്ത് ശങ്കറിനന്താ തലക്ക് ഓളമുണ്ടായിരുന്നിലേ അതോ തമിഴ് നാട്ടിൽ വേറെ നല്ല നടൻമാരില്ലായിരുന്നോ, അല്ലെ തന്നെ അഭിനയിക്കാൻ അറിയാത്ത വിജയുടെ പടത്തിൽ ഒക്കെ സൈഡ് റോൾ അഭിനയിക്കാൻ മണ്ടൻമാരെ പോവൂ. ഇവിടുത്തെ ഒരു സൂപ്പർസ്റ്റാർ പോയിട്ട് അൾട്ടിമേറ്റ് ഊക്ക് ആണ് കിട്ടിയത് തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.