മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളുമായി ദിലീപ്, എന്നാൽ കമെന്റുകൾ

മലയാള സിനിമയുടെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്. തന്റെ അഭിനയ മികവിനാൽ ഏറെ ഹിറ്റ് സിനിമകളിൽ ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിലീപ് തന്റെ ആദ്യകാല കരിയറിൽ വിദ്യാർത്ഥിയായിരിക്കേ ഏറെ അവിചാരിതമായി  മിമിക്രി വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവൻ ട്രൂപ്പിൽ വളരെ പ്രമുഖനായ മിമിക്രി കലാകാരനായി തിളങ്ങി പിന്നീട് പിൽക്കാലത്ത് മലയാള സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ച ദിലീപ് അതിനു ശേഷം ആണ് സിനിമയിൽ അഭിനയ രംഗതിയ്ക്കു എത്തുന്നത്. പിന്നെ അങ്ങോട്ട് വളരെ പെട്ടന്ന് ആയിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. നിരവധി സിനിമകളിൽ ആയിരുന്നു ദിലീപ് നായകനായി എത്തിയത്. ഹാസ്യം ആയാലും സീരിയസ് രംഗങ്ങൾ ആയാലും വളരെ അനായാസം ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള താര വളരെ പെട്ടന്ന് ആണ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഇന്നും മലയാളികൾ ഓർത്ത് ഇരിക്കുന്ന ചിത്രങ്ങളിൽ വലിയ ഒരു ഭാഗവും ദിലീപിന്റെ ചിത്രങ്ങൾ ആയിരിക്കും.

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ പല പ്രതിസന്ധികളെയും  ശക്തമായി തന്നെ നേരിടാൻ ദിലീപിന് കഴിഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചില വിരോധികൾ അവയൊക്കെ ആയുധമാക്കിക്കൊണ്ട് ദിലീപിനെതിരെ പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലാതിരുന്ന താരം അടുത്തിടെ ആണ്സജീവമായത്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടാറുമുണ്ട്. വിമർശകരും കുറവല്ല. അത്തരത്തിൽ കഴിഞ്ഞ ദിവസം ദിലീപ് പങ്കുവെച്ച ചില ചിത്രങ്ങൾക്ക് താഴെ വന്ന വിമർശനങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ ആണ് ദിലീപ് പങ്കുവെച്ചത്. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം എന്നുമാണ് ദിലീപ് കുടുംബ സമേതം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

നിരവധി പേരാണ് മഹാലക്ഷ്മിക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയത്. എന്നാൽ വിമർശനങ്ങളുമായി എത്തിയവരും കുറവല്ല. ഒഞ്ഞു പോയേട നിനക്ക് വേണ്ടി പ്രാർത്ഥിക്കൽ അല്ലെ നാട്ടുകാർക്ക് പണി, മലയാള സിനിമയേ ക്രിമിനൽ വത്കരിച്ച പണം കൊണ്ട് എല്ലാം സാദ്ധ്യമാക്കാം എന്നുകരുതിയ വെറും ചെറ്റമാത്രമണടോ താൻ അമ്മ യുടെ പ്രാധാന്യത്തേ അറിയുന്നവൻ ആദ്യം സ്ത്രീകളേ മാനിക്കണം, ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റെയും പ്രഭവം… എന്ന് അങ്ങയുടെ മൂത്ത മകൾ മീനാക്ഷിയോട്‌ കൂടി പറയണം തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.