പുതിയ അഥിതിയെ വരവേറ്റ് ദിലീപും കാവ്യാ മാധവനും

മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന നായക നടൻ ആണ് ദിലീപ്. തന്റെ അഭിനയ മികവിനാൽ ഏറെ ഹിറ്റ് സിനിമകളിൽ ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ദിലീപ് തന്റെ ആദ്യകാല കരിയറിൽ വിദ്യാർത്ഥിയായിരിക്കേ ഏറെ അവിചാരിതമായി  മിമിക്രി വേദികളിൽ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവൻ ട്രൂപ്പിൽ വളരെ പ്രമുഖനായ മിമിക്രി കലാകാരനായി തിളങ്ങി പിന്നീട് പിൽക്കാലത്ത് മലയാള സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ച ദിലീപ് അതിനു ശേഷം ആണ് സിനിമയിൽ അഭിനയ രംഗതിയ്ക്കു എത്തുന്നത്. പിന്നെ അങ്ങോട്ട് വളരെ പെട്ടന്ന് ആയിരുന്നു ദിലീപ് എന്ന നടന്റെ വളർച്ച. നിരവധി സിനിമകളിൽ ആയിരുന്നു ദിലീപ് നായകനായി എത്തിയത്. ഹാസ്യം ആയാലും സീരിയസ് രംഗങ്ങൾ ആയാലും വളരെ അനായാസം ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിവുള്ള താര വളരെ പെട്ടന്ന് ആണ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. ഇന്നും മലയാളികൾ ഓർത്ത് ഇരിക്കുന്ന ചിത്രങ്ങളിൽ വലിയ ഒരു ഭാഗവും ദിലീപിന്റെ ചിത്രങ്ങൾ ആയിരിക്കും.

ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയെ പോലെ തന്നെ നിരവധി ആരാധകർ ആണ് ഇളയ മകൾ മഹാലക്ഷ്മിക്കും ഉള്ളത്. മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വരാറില്ലെങ്കിലും വരുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ വലിയ രീതിയിൽ തന്നെ ആഘോഷമാക്കാറുണ്ട്. ദിലീപിന്റെയും കാവ്യയുടെയും മകൾക്ക് ആരാധകർ ഒരുപാട് ആണ്. ഒരു പക്ഷെ ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രയേറെ ആരാധകരെ സ്വാന്തമാക്കുന്ന താരപുത്രിയും മഹാലക്ഷ്മി തന്നെ ആയിരിക്കും. മഹലാക്ഷ്മിയുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകർ അവിചാരിതമായി പകർത്തിയ ദിലീപിന്റെയും കാവ്യയുടെയും മഹാലക്ഷ്മിക്ക് ഒപ്പമുള്ള വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

തങ്ങളുടെ പുതിയ വാഹനമായ മിനി കൂപ്പറിൽ ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയും കൂടി യാത്ര ചെയ്യുന്നതിന്റെ വീഡിയോ ആണ് ഒരു ആരാധകൻ പകർത്തിയിരിക്കുന്നത്. കറുപ്പും ചുമപ്പും നിറത്തിൽ ഉള്ള മിനികൂപ്പര് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ദിലീപിന്റെ വാഹന ശേഖരണത്തിൽ ഏറ്റവും പുതിയതാണ് ഈ ആഡംബര വാഹനം. നിരവധി വാഹനങ്ങൾ ആണ് ദിലീപിന്റെ പക്കൽ ഉള്ളത്. അവ എല്ലാം തന്നെ ആഡംബര വാഹനങ്ങൾ ആണ്. ലക്ഷങ്ങൾ വില വരുന്ന വാഹനങ്ങൾ ആണ് താരം സ്വന്തമാക്കുന്നതും. ഇപ്പോൾ ആരാധകരുടെ ഗ്രൂപ്പുകളിൽ വരുന്ന വിഡിയോയിൽ മീനാക്ഷി ഇല്ലാത്തത് കൊണ്ട് തന്നെ മീനാക്ഷി എവിടെ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. എന്തായാലും പുതിയ വാഹനം സ്വന്തമാക്കിയതിന് സന്തോഷത്തിൽ ആണ് ദിലീപും കുടുംബവും.