മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ദിലീപ്. ഗോപാലകൃഷ്ണന് എന്നാണ് യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന് പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി എ എക്കണോമിക്സില്‍ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് സിനിമയിൽ തന്റെ ആദ്യ നായികയെ തന്നെ ജീവിതത്തിലും ഭാര്യയാക്കി.
2003ല്‍ സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്തും ദിലീപ് കരുത്തനായി മാറിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ നടന് അജയ്യനായി മാറുകയായിരുന്നു. ദിലീപ് നിര്‍മ്മിച്ച കഥാവശേഷന് കേരള സംസ്ഥാന ഫിലിം അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി. ഇതോടെ താരം ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ ഹോട്ടലും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്റ്റോറന്റു കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസുകാരന് എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ആരംഭിച്ചു.
ഇതോടെ നടന്, നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദിലീപ് ഒരു വലിയ ബിസിനസ് സാമ്രജ്യത്തിന്റെ ഉടമയായി മാറി. ഇതിനു ശേഷമായിരുന്നു, മഞ്ജു വാര്യരുമായുള്ള കുടുംബ ജീവിതത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടായത്. 2014 ഇരുവരും വേര്‍പിരിഞ്ഞു. തുടര്‍ന്ന് ജനപ്രിയനടന്‍ അഭിനയിച്ച ചിത്രങ്ങള്‍ പലതും വിവാദത്തില്‍ പെട്ടു. പ്രതിക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞതുമില്ല. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ ദിലീപ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു സുപ്രഭാതത്തില്‍ കാവ്യ മാധവനെ വിവാഹം കഴിച്ചു. 2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തിലും ദിലീപ് പെട്ടു. ഒടുവില്‍ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലാവുകയും ചെയ്തു.