ദിലീപ് ഒരു ഹിന്ദി സിനിമയുടെ ഭാഗമായിട്ടുണ്ട്, നിങ്ങൾക്ക് അതറിയാമോ


മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ ആണ് ദിലീപ്, നിരവതി സിനിമകൾ ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്, നടൻ മാത്രമല്ല മികച്ചൊരു നിർമ്മാതാവ് കൂടിയാണ് ദിലീപ്, ദിലീപ് അവസാനമായി നിർമ്മിച്ച ചിത്രം തട്ടാശേരി കൂട്ടം മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടുന്നത്, ഒരു കാലത്ത് ദിലീപിന്റേതായി നിരവധി കുടുംബ ചിത്രങ്ങൾ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്, ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു, ഇപ്പോൾ താരത്തിനെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു രഹസ്യമാണ് പരസ്യമാകുന്നത്,

മലയാള സിനിമയുടെ ഭാഗമാവുക മാത്രമല്ല ദിലീപ് ചെയ്തിട്ടുള്ളത്, ഹിന്ദി സിനിമയുടെ ഭാഗമാകാനും ദിലീപിന് അവസരം ലഭിച്ചിട്ടുണ്ട്. ചുപ്പ് ചുപ്പ് കേ എന്ന ഹിന്ദി സിനിമയുടെ ഭാഗമായിട്ടാണ് ദിലീപ് എത്തിയിട്ടുള്ളത്. സിനിമയിൽ ഒരു അഭിനേതാവായി അല്ല താരം എത്തിയത് പകരം പകരം ഡബ്ബിങ് ആർട്ടിസ്റ്റ് ആയാണ് ദിലീപ് ഈ സിനിമയിൽ എത്തിയത്, പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാഹിദ് കപൂർ ആയിരുന്നു കേന്ദ്ര കഥാപാത്രം, ദിലീപ് അഭിനയിച്ച ചിത്രം പഞ്ചാബി ഹൗസിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം, ഈ ചിത്രത്തിൽ ഊമയായ ഷാഹിദ് കപൂർ പുറപ്പെടുവിക്കുന്ന ശബ്ദം നൽകിയത് ദിലീപ് ആയിരുന്നു.

വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു. മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി.

മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു. മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്ന ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു .