ദിലീപിനൊപ്പം തുടക്കം കുറിക്കുന്ന നായികമാർക്കെല്ലാം പിന്നീട് സംഭവിക്കുന്നത്

മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ് ദിലീപ് എന്ന് പറയാം. ഗോപാലകൃഷ്ണന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി എ എക്കണോമിക്‌സില്‍ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് സിനിമയിൽ തന്റെ ആദ്യ നായികയെ തന്നെ ജീവിതത്തിലും ഭാര്യയാക്കി. നടന്‍, നിര്‍മ്മാതാവ് എന്നതില്‍ ഉപരി ദിലീപ് ഒരു വലിയ ബിസിനസ് സാമ്രജ്യത്തിന്റെ ഉടമയായി മാറി. എന്നാൽ ആദ്യ വിവാഹം പരാചയമായതോടെ വിവാഹബന്ധം വേര്പിരിയുകയും മകൾ മീനാക്ഷി അച്ഛനൊപ്പം പോകണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു.

ശേഷം വർഷങ്ങൾക്ക് ഇപ്പുറം കാവ്യ മാധവനെ വിവാഹം കഴിച്ച ദിലീപ് ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഇവർക്ക് മഹാലക്ഷ്മി എന്ന ഒരു മകൾ കൂടി ഉണ്ട്. ദിലീപ് ഒരു ഭാഗ്യ നായകൻ ആണെന്നാണ് ദിലീപിനൊപ്പം അഭിനയിച്ച നായികമാർ എല്ലാം ഒന്നടങ്കം പറയുന്നത്. കാരണം ദിലീപിനൊപ്പം അഭിനയത്തിൽ തുടക്കം കുറിച്ച നായികമാർ എല്ലാം തന്നെ പിന്നീട് അവരുടെ കരിയറിൽ വലിയ രീതിയിൽ തന്നെ ഉയർന്നിട്ടുണ്ട്. അതിനു നിരവധി ഉദാഹരണങ്ങളും മലയാള സിനിമയിൽ തന്നെ ഉണ്ട്. മഞ്ജു വാര്യർ ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു. ആ മഞ്ജു തന്നെ ആണ് ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്നത്. നവ്യ നായരും ആദ്യമായി നായികയായി അഭിനയിച്ചത് ഇഷ്ട്ടം എന്ന ദിലീപ് ചിത്രത്തിൽ ആണ്. പിന്നീട് നവ്യ വലിയ തിരക്കുള്ള നടിയായി മാറുകയായിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ കൂടിയാണ് കാവ്യ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. അതിലും നായകൻ ദിലീപ് ആയിരുന്നു. അത് പോലെ തന്നെ ഭാവനയുടെ ആദ്യ ചിത്രത്തിലും മീര ജാസ്മിന്റെ ആദ്യ ചിത്രത്തിലും എല്ലാം നായകൻ ദിലീപ് ആയിരുന്നു. ഇവർ എല്ലാം തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരാണ്. മീര നന്ദൻ ദിലീപ് ചിത്രമായ മുല്ലയിൽ കൂടിയാണ് അരങ്ങേറ്റം നടത്തുന്നത്. അഖിലയും ദിലീപിനൊപ്പം കാര്യസ്ഥൻ എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിലേക്ക് എത്തുന്നത്. ഇത്തരത്തിൽ നിരവധി നായികമാർ ആണ് ദിലീപിനൊപ്പം സിനിമയിൽ തങ്ങളുടെ അരങ്ങേറ്റം കുറിച്ചത്. അവരെല്ലാം തന്നെ പിന്നീട് മികച്ച കരിയർ നേടുകയുമായിരുന്നു.

Leave a Comment