ദിലീപിനെ ഇരയായി ചിത്രികരിച്ചു ദിലീപ് ഫാൻസ്‌ പെരിന്തൽമണ്ണ ഘടകം.


ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ദിലീപ് തന്റെ ഉറ്റ തോഴൻ കൂടി ആയ നദിർഷയുടെ ഒപ്പം ചേർന്ന് പുറത്തിറക്കിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രം ആദ്യ ദിവസങ്ങളിൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത പ്രകടനം പുറത്തെടുത്തില്ല എന്ന് പറയപ്പെട്ടെങ്കിലും പിനീട്‌ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഒരു നടിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു സിനിമയിൽ സജീവമായി നിന്നിരുന്ന സമയത്താണ് ദിലീപ് സിനിമാ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. ഈയടുത്ത് പുറത്തിറങ്ങിയ വനിതാ മാഗസിൻ കവർ പേജിൽ ദിലീപ് കൂടി വന്നപ്പോൾ കേശു എന്ന സിനിമയ്ക്കുശേഷം ദിലീപിനെ വട്ടമിട്ട് കുറ്റപ്പെടുത്താൻ കിട്ടിയ ഒരു അവസരം എന്ന രീതിയിൽ വീണ്ടും നടിയുടെ കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ട് വന്നു. എന്നാൽ ഇതിനെതിരെ പ്രതികരിചിരിക്കുകയാണ് ദിലീപിനെ ഫാൻസ് പെരിന്തൽമണ്ണ ഘടകം.


ഇപ്പോൾ ശരിക്കും ഉള്ള ഇരയ്‌ക്കൊപ്പം ആണ് തങ്ങൾ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പെരിന്തൽമണ്ണയിൽ ഉള്ള ദിലീപിന്റെ ഫാൻസ്‌. ഇപ്പോൾ ശരിക്കുമുള്ള ഇര ദിലീപ് ആണെന്നാണ് അവരുടെ വാദം. ഇത്രയും നാൾ ഒരു തെളിവും ഇല്ലാത്ത ഒരു കേസിനു വേണ്ടി ദിലീപിന്റെ സിനിമ ജീവിതം തന്നെ ഇല്ലാതാക്കി ഒരുപാട് നാൾ ദിലീപിനെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ദിലീപിന്റെ ഫാൻസ്‌. ഈ പ്രശ്നങ്ങൾ എല്ലാം പൊങ്ങി വരുന്നത് വനിതാ മാഗസിന്റെ കവർ പേജിനു വേണ്ടി ദിലീപ് പോസ് ചെയ്തപ്പോൾ ആണ്. ദിലീപിന്റെയും ഭാര്യ കാവ്യാ മാധവന്റെയും ഒപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ചേർന്ന് നിൽക്കുന്നതാണ് ചിത്രം. ഒരു നടിക്കെതിരെ ഉള്ള കേസ് നിലനിൽക്കുമ്പോൾ എന്ത് രീതിയിൽ ആണ് സ്ത്രീകൾക്ക് വേണ്ടിയുള്ള വാരികയായ വനിതയ്ക്ക് വേണ്ടി ദിലീപ് ഫോട്ടോയ്ക്ക് നിന്ന് കൊടുത്തത് എന്ന വാദമാണ് ദിലീപിനെതിരെ ഉള്ളവർ ചോദിക്കുന്നത്. അതോടെയാണ് എല്ലാവരും മറന്നു പോയ നടിയെ പറ്റിയുള്ള വിവാദം പിന്നെയും തലപൊങ്ങി വരുന്നത്.


എന്നാൽ ദിലീപിന്റെ ഭാഗത്താണ് ന്യായം എന്നും പണം ഉള്ളവർക്ക് എപ്പോഴും ശത്രുക്കൾ ഉണ്ടാകും എന്നും പറയുകയാണ് ദിലീപ് പെരിന്തൽമണ്ണ ഫാൻസ്‌. കേസിനു വേണ്ടി ദിലീപ് സഹകരിച്ചത് പോലെ മറ്റാരും സഹകരിച്ചിട്ടില്ല എന്നും കുറച്ചുകൂടി ഉയർന്ന ഉദ്യോഗസ്ഥരായ ഡിജിപി റാങ്കിൽ ഉള്ളവരോ വിജിലൻസ് ഡയറക്ട്ടരേ കൊണ്ടോ അന്വേഷിപ്പിക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ അത് വേണ്ട എന്ന് പറഞ്ഞത് നടിയുടെ ഭാഗത്തു നിന്ന് ഹാജരായ പ്രോസിക്യൂഷൻ തന്നെയാണെന്ന് ദിലീപിന്റെ ആരാധകർ ഓർമപ്പെടുത്തുന്നു. ഇപ്പോൾ ദിലീപ് കുറ്റ വിമുക്തൻ ആയാൽ പോലും അദ്ദേഹത്തിന് നഷ്ടപെട്ടത് ഒന്നും തിരിച്ചു കിട്ടില്ല എന്നും ആരാധകർ പറയുന്നു.