നേരം വെളുത്താൽ എഴുന്നേൽക്ക് ചേട്ടാ ചായകുടിക്ക് എന്ന് പറഞ്ഞു കാവ്യ വിളി തുടങ്ങും


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ ആണ് ദിലീപും കാവ്യ മാധവനും. ചന്ദ്രൻ ഉദിക്കുന്നത് ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ആണ് കാവ്യ മാധവൻ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. അന്ന് മുതൽ തന്നെ മലയാളികളുടെ ഇഷ്ട്ട ജോഡികൾ ആയി ദിലീപും കാവ്യ മാധവനും മാറുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് ഇരുവരും ജോഡികൾ ആയി അഭിനയത്തിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകരുടെ ഇടയിലും ചർച്ച ആയിരുന്നു.

ഇവർ ഒന്നിച്ചെത്തിയ ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയതോടെ മലയാളത്തിലെ ഭാഗ്യ ജോഡി എന്ന വിശേഷണവും ഇരുവരും സ്വന്തമാക്കുകയായിരുന്നു. ഒന്നിച്ച് അഭിനയിക്കുന്ന കാലം തന്നെ ഇരുവരെയും കുറിച്ച് വലിയ രീതിയിൽ ഉള്ള ഗോസിപ്പുകൾ ആയിരുന്നു പ്രചരിച്ചിരുന്നത്. ഇരുവരും വിവാഹിതർ ആയതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഈ ജോഡികൾക്ക് എതിരെ ഉണ്ടായിരുന്നു.

എന്നാൽ ആ വിമർശനങ്ങളെ ഒക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ. ഇരുവർക്കും ഒരു മകൾ കൂടി ഉണ്ട്. മഹാലക്ഷ്മി. ഇപ്പോൾ ദിലീപ് കാവ്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. ദിലീപ് വീട്ടിൽ ഉള്ള സമയവും നേരം വെളുക്കുമ്പോൾ തന്നെ എഴുന്നേൽക്ക് ചേട്ടാ ചായ കുടി എന്ന് പറഞ്ഞു കാവ്യ വരുമെന്നും എഴുനേൽക്കുന്നിടം വരെ അവൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമെന്നും ദിലീപ് പറയുന്നു.

മാത്രവുമല്ല, കാവ്യ ഭയങ്കര സപ്പോർട്ടീവ് ആണെന്നും ദിലീപ് പറയുന്നു. എന്നാൽ നിരവധി പേരാണ് ദിലീപിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത്. മഞ്ജു വിനെ കെട്ടിയത്തിൽ പിന്നെ ആണ് നല്ല ഒരു പേര് ഇയാൾക്കുണ്ടായത് കാവ്യ മാത്രല്ല ലോകത്തിലെ ഒട്ടു മിക്ക ഭാര്യ മാരും രാവിലെ ഭർത്താക്കന്മാർക്കും വിളിച്ചു ചായ കൊടുക്കും അവന്റെ ഒരു കണ്ടു പിടുത്തം എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്ന കമെന്റ്.

നീ ഇങ്ങനെ വിളിച്ചുണർത്തി ചായ കൊടുത്തോ ഇല്ലേ ചായ 9 മണിയായിട്ടും ചായ തന്നിലനും പറഞ്ഞു കോവാലൻ വേറെ പെണ്ണിനെ കെട്ടും, പലരുടെയും വിചാരം കണ്ടാൽ ഈ ലോകത്തിൽ ഒരാളെ ഡിവോഴ്സ് ചെയ്യിതു മറ്റൊരു വിവാഹം ചെയ്തത് ദിലീപ് ഏട്ടൻ മാത്രം ആണെന്ന് തോന്നും, പാവം വിട്ടേക്ക് ആദ്യമായി കല്യാണം കഴിച്ച രണ്ടുപേർ അല്ലെ, പുതുമോടി അല്ലെ, പറയട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.