പിന്നീട് എപ്പോഴാണ് ആ ബന്ധത്തിൽ ഉലച്ചിൽ വീണതെന്ന ചോദ്യവുമായി ആരാധകരും

മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ താരം മികച്ച പ്രകടനം ആണ് ആദ്യ ചിത്രത്തിൽ തന്നെ കാഴ്ച വെച്ചത്. ആദ്യ ചിത്രം തന്നെ ശ്രദ്ധ നേടിയതോടെ നവ്യയെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും മറ്റ് ഭാഷകളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെ കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വീണ്ടും സിനിമകളിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുൻപ് ദിലീപ് നവ്യ സിനിമയിലേക്ക് വന്നത് എങ്ങനെ ആണ് എന്ന് പറയുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നത്. ഒരു പരുപാടിയിൽ നവ്യയും ദിലീപും ഒന്നിച്ച് എത്തിയപ്പോൾ ആണ് ദിലീപ് ഈ കാര്യം വ്യക്തമാക്കിയത്.

ദിലീപ് പറഞ്ഞത് ഇങ്ങനെ, ഇഷ്ട്ടം സിനിമയുടെ ചർച്ചകൾ നടന്ന കൊണ്ടിരുന്ന സമയത്ത് ആണ് സിദ്ദു പനക്കൽ എന്ന കൺട്രോളർ നവ്യയുടെ ഒരു മോണോആക്ടിന്റെ വീഡിയോ എനിക്ക് തരുന്നത്. ഈ വീഡിയോ കണ്ടു നോക്കണം എന്ന് എന്നോട് സിബി സാറും പറഞ്ഞു. നായികയെ തിരഞ്ഞെടുക്കുന്നത് ഒക്കെ നിങ്ങൾ അല്ലെ സാർ എന്ന് ഞാൻ ചോദിച്ചപ്പോൾ ദിലീപ് ഈ വീഡിയോ ഒന്ന് കാണു എന്നാണു സിബി സാർ പറഞ്ഞത്. അങ്ങനെ ഞാനും മഞ്ജുവും കൂടി ഇരുന്നാണ് നവ്യയുടെ മോണോ ആക്ടിന്റെ വീഡിയോ കാണുന്നത്. വീഡിയോ പ്ലേയ് ചെയ്തു കഴിഞ്ഞു കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ നവ്യയിൽ ഒരു നടി ഉറങ്ങി കിടക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ആണ് ഇഷ്ട്ടം സിനിമയിലേക്ക് നവ്യ എത്തുന്നത്. ഞാൻ വീഡിയോ കണ്ടു കഴിഞ്ഞു സിബി സാറിനെ വിളിച്ചിട്ട് പറഞ്ഞു, വളരെ കഴിവുള്ള ഒരു കലാകാരിയാണ് ഇതെന്നും ഭാവിയിലെ വലിയ ഒരു നായികയെ ഞാൻ കാണുന്നുണ്ട് എന്നുമൊക്കെ.

ആ കുട്ടിയുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന നടിയെ ഉണർത്താനുള്ള സമയം ആയെന്നും ഞാൻ പറഞ്ഞു. അങ്ങനെയാണ് ഇഷ്ട്ടത്തിലേക്ക് നവ്യ എത്തുന്നത്. എന്നെ ആദ്യം കണ്ടപ്പോൾ നവ്യ നൽകിയ സ്നേഹവും ബഹുമാനവും എത്രയാണോ അത്ര തന്നെ സ്നേഹവും ബഹുമാനവും നവ്യയ്ക്ക് ഇന്നും എന്നെ കാണുമ്പോൾ ഉണ്ട്. സീനിയർ താരങ്ങളോട് ബഹുമാനം പുലർത്തി സംസാരിക്കാനുള്ള കഴിവുള്ള നടികൂടിയാണ് നവ്യ എന്നും ദിലീപ് പറഞ്ഞു.

എന്നാൽ ഈ വീഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ ആരാധകരിൽ നിന്ന് വരുന്ന ചോദ്യം മറ്റൊന്നാണ്. ഇത്രയേറെ സ്നേഹത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതത്തിൽ പിന്നെ എന്താണ് സംഭവിച്ചത് എന്നും എന്ന് മുതലാണ് ഈ ബന്ധത്തിൽ ഉലച്ചിൽ വീഴാൻ തുടങ്ങിയത് എന്നുമൊക്കെയാണ്.

Leave a Comment