പെണ്ണുകാണാൻ പോയപ്പോൾ സംഭവിച്ചത്, നാദിർഷായുടെ പെണ്ണുകാണൽ കഥ

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തികൾ ആണ് ദിലീപും നാദിര്ഷയും. ഇരുവരും വർഷങ്ങൾ കൊണ്ട് അടുത്ത സൗഹൃദത്തിൽ ആണെന്നുള്ളത് മലയാള സിനിമ പ്രേക്ഷകർക്ക് എല്ലാം അറിയാവുന്ന കാര്യം ആണ്. മിമിക്രി കാലം മുതൽ തന്നെ ഇരുവരും അടുത്ത സൗഹൃദം സൂക്ഷിച്ചവരെ ആയിരുന്നു. ആ സൗഹൃദം ഇന്നും വർഷങ്ങൾക്ക് ഇപ്പുറം അത് പോലെ തന്നെ നിലനിൽക്കുന്നു. അച്ചന്മാർ തമ്മിലുള്ള സൗഹൃദം ഇരുവരുടെയും മക്കളുകൾ തമ്മിൽ ഉണ്ടെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്. ദിലീപിന്റെ മകൾ മീനാക്ഷിയും നാദിർഷായുടെ മക്കളും തമ്മിൽ അടുത്ത സൗഹൃദം ആണ് ഉള്ളത്. അടുത്തിടെ ആയിരുന്നു നാദിർഷായുടെ മൂത്ത മകൾ വിവാഹിത ആയത്. വിവാഹത്തിന് മീനാക്ഷി ആയിരുന്നു കേന്ദ്ര ആകർഷണം. ഇപ്പോഴിതാ ദിലീപിന്റെയും നാദിർഷായുടെയും സൗഹൃദത്തിന്റെ ഒരു രസകരമായ കഥയാണ് ദിലീപ് പറഞ്ഞിരിക്കുന്നത്.

കൈരളിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരുപാടിയിൽ അഥിതിയായി നാദിർഷ എത്തിയിരുന്നു. അപ്പോഴാണ് നാദിർഷ പെണ്ണുകാണാൻ പോയപ്പോൾ ഉള്ള രസകരമായ ഒരു കഥ ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, നാദിർഷ ഷാഹിനയെ പെണ്ണുകാണാൻ പോയപ്പോൾ രണ്ടു പേരും മാറി നിന്ന് സംസാരിക്കാൻ ആളുകൾ പറഞ്ഞു. അപ്പോൾ അന്ന് വലിയ ഗൗരവത്തിൽ ഒക്കെ ആണ് നാദിർഷ ഷാഹിനയോട് സംസാരിച്ചത്. അന്ന് നാദിർഷ ഗൗരവത്തിൽ ഷാഹിനയോട് പറഞ്ഞത് ഞാൻ ഒരു കലാകാരൻ ആണെന്നും അതിന്റേതായ തിരക്കുകൾ കാണുമെന്നും ഒക്കെ ആണ്. എന്നെ ചിലപ്പോൾ പെട്ടന്നൊരു ദിവസം കണ്ടില്ല എന്ന് വരും, ചിലപ്പോൾ ഒരു ആഴ്ചത്തേക്ക് കണ്ടില്ല എന്ന് വരും, ചിലപ്പോൾ ആറുമാസത്തേക്ക് അത് അല്ലെങ്കിൽ ഒരു വർഷത്തേക്ക് കണ്ടില്ല എന്ന് വരും എന്നൊക്കെ പറഞ്ഞു. ഷാഹിന അതൊക്കെ സമ്മതിച്ചു. അങ്ങനെ ഇരുവരുടെയും വിവാഹം കഴിഞ്ഞു.

വിവാഹം കഴിഞ്ഞു ഷാഹിന നോക്കിയപ്പോൾ ഒരാഴ്ച കഴിഞ്ഞു നാദിർഷ വീട്ടിൽ ഉണ്ട്, ഒരു മാസം കഴിഞ്ഞു വീട്ടിൽ ഉണ്ട്. ആറു മാസവും ഒരു വർഷവും കഴിഞ്ഞു പുള്ളി വീട്ടിൽ തന്നെ ഉണ്ട്. അങ്ങനെ ഒരു ദിവസം ഷാഹിന എന്നെ വിളിച്ചു ചോദിച്ചു. അല്ല ദിലീപേട്ട, പെണ്ണ് കാണാൻ വന്നപ്പോൾ പുള്ളി ഒരു മാസവും ഒരു വർഷവും ഒക്കെ കണ്ടില്ല എന്ന് വരുമെന്ന് പറഞ്ഞിരുന്നു. ഈ കാണില്ല എന്ന് പറഞ്ഞത് പുള്ളിയെ സിനിമയിൽ ആണോ അതോ വീട്ടിൽ തന്നെ ആണോ എന്ന്. ദിലീപ് ആ പറഞ്ഞത് കേട്ട് നാദിര്ഷയും അവതാരകനും ചിരിച്ചു. എന്നിട്ട് നാദിർഷ തന്നെ പറഞ്ഞു ഇതൊക്കെ സുഹൃത്തുക്കൾ അവർക്കിടയിൽ ചുമ്മാ പറയുന്ന കഥകൾ ആണെന്നും.