ആ സമയത്ത് ഞാൻ അങ്ങനെയൊക്കെ ചിന്തിച്ചിരുന്നു

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ്‌ ദിലീപ്. ഗോപാലകൃഷ്ണന്‍ എന്നാണ് യഥാര്‍ത്ഥ പേര്. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍നിന്ന് പത്താം ക്ലാസ്സ് (1985) പൂര്‍ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി എ എക്കണോമിക്‌സില്‍ ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് സിനിമയിൽ തന്റെ ആദ്യ നായികയെ തന്നെ ജീവിതത്തിലും ഭാര്യയാക്കി. വർഷങ്ങൾ നീണ്ട ദാമ്പത്യം എന്നാൽ പാതി വഴിയിൽ അവസാനിക്കുകയായിരുന്നു. പതിനാല് വർഷങ്ങൾ നീണ്ട ദാമ്പത്യത്തിൽ താരത്തിന് മകൾ മീനാക്ഷിയും പിറന്നിരുന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹമോചന ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം പോകണം എന്ന് ആവിശ്യപ്പെടുകയായിരുന്നു.

പിന്നീട് അങ്ങോട്ട് മീനാക്ഷി ആയിരുന്നു ദിലീപിന്റെ ലോകം. മീനാക്ഷി തന്നെയാണ് ഒരു രണ്ടാം വിവാഹത്തിന് ദിലീപിനെ നിർബന്ധിച്ചത്. ഒടുവിൽ മീനാക്ഷിയുടെ നിര്ബന്ധ പ്രകാരം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. ഇന്ന് കാവ്യയ്ക്കും മീനാക്ഷിക്കും മകൾ മഹാലക്ഷ്മിക്കും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ദിലീപ്. ഇപ്പോഴിതാ ദിലീപ് തന്റെ മകൾ മീനാക്ഷിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, മാനസികമായി ഒരുപാട് പ്രതിസന്ധികളിൽ കൂടി എനിക്ക് കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം നൽകിയത് മീനൂട്ടി ആയിരുന്നു. പലപ്പോഴും വീണ് പോകും എന്ന് പോലും തോന്നിയിട്ടുണ്ട്. ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ച സമയങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.

എന്നാൽ മീനാക്ഷിയുടെ മുഖം ഓർക്കുമ്പോൾ എനിക്ക് ആത്മഹത്യ  ചെയ്യാൻ തോന്നിയിരുന്നില്ല. ഞാൻ ആത്മഹത്യ ചെയ്താൽ പിന്നെ മീനൂട്ടി തനിച്ചായി പോകും എന്ന ചിന്തയാണ് എന്നെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത് എന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. തന്റെ  ഭാഗ്യം മീനൂട്ടി ആണെന്നും മീനൂട്ടി തന്റെ ജീവിതത്തിൽ വന്നതിനു ശേഷമാണ് തനിക് ഭാഗ്യം ഉണ്ടായത് എന്നും ദിലീപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.